വിശന്ന് വശംകെട്ടു; മദ്യലഹരിയില്‍ യുവാവ് കോഴിയെ പച്ചയ്ക്കുതിന്നു, രക്തവും കുടിച്ചു; വീഡിയോ കാണാം

വിശന്ന് വശംകെട്ടു; മദ്യലഹരിയില്‍ യുവാവ് കോഴിയെ പച്ചയ്ക്കുതിന്നു, രക്തവും കുടിച്ചു; വീഡിയോ കാണാം

മദ്യലഹരിയില്‍ ഇരുന്ന് യുവാവ് കോഴിയെ പച്ചയ്ക്ക് കഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരാളാണ് വീഡിയോ പകര്‍ത്തിയത്
Published on

ഹൈദരാബാദ്; വിശക്കുന്ന സമയത്ത് കൈയില്‍ കിട്ടുന്നതെല്ലാം വായിലാക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ തെലുങ്കാനയിലെ ഒരു യുവാവ് വിശന്നപ്പോള്‍ ചെയ്ത കാര്യം കണ്ടാല്‍ ആരായാലും ഞെട്ടും. വിശന്ന് സഹിക്കാനാവാതെ മദ്യലഹരിയില്‍ ജീവനുള്ള കോഴിയെ പച്ചയ്ക്ക് തിന്നിരിക്കുകയാണ് ഒരു യുവാവ്. 

തെലങ്കാനയിലെ മഹ്മുദാബാദിലാണ് സംഭവമുണ്ടായത്. മദ്യലഹരിയില്‍ ഇരുന്ന് യുവാവ് കോഴിയെ പച്ചയ്ക്ക് കഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരാളാണ് വീഡിയോ പകര്‍ത്തിയത്. സുഹൃത്തിനൊപ്പം മദ്യപിച്ച ശേഷം മടങ്ങിവരുമ്പോഴാണ് വിശന്ന് സഹികെട്ട യുവാവ് ജീവനുള്ള കോഴിയെ കോഴിയെ കടിച്ചുപറിച്ച് തിന്നത്. 

സുഹൃത്തിനൊപ്പം ഇരുന്ന് പാചകം ചെയ്തു കഴിക്കാനാണ് കോഴിയെ വാങ്ങിയത്. എന്നാല്‍ മദ്യലഹരിയില്‍ സുഹൃത്ത് ബോധരഹിതനായി. ഇതിനിടെയെ വിശന്ന് പൊരിഞ്ഞ യുവാവ് കോഴിയെ കാണുന്നത്. പിന്നെ ഒന്നും നോക്കിയില്ല കോഴിയുടെ ഒരു ഭാഗത്തെ തൂവല്‍ പൊളിച്ചുകളഞ്ഞ ശേഷം പച്ചയ്ക്ക് ഭക്ഷിക്കുകയായിരുന്നു. കോഴിയുടെ രക്തം കുടിക്കുന്നതും വീഡിയോയിലുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com