വീട്ടിൽ തനിച്ചിരിക്കെ അതിക്രമിച്ചു കയറി ; തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി 22 കാരിയെ കൂട്ടബലാൽസം​ഗം ചെയ്തു ; മുൻ ​ഗ്രാമത്തലവൻ അടക്കം ഒളിവിൽ

പുറത്ത് ആരോടെങ്കിലും പറഞ്ഞാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കാണ്‍പുര്‍: ഉത്തര്‍പ്രദേശില്‍ ദളിത് യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി.  കാണ്‍പുര്‍ ദേഹത് ജില്ലയില്‍ ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. മുന്‍ ഗ്രാമത്തലവൻ അടക്കം രണ്ടുപേര്‍ ചേര്‍ന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.  

22 കാരി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് വീടിനുള്ളില്‍ കടന്നുകയറിയാണ് അക്രമികൾ കൂട്ടബലാത്സംഗം ചെയ്തതെന്ന് ബന്ധുക്കള്‍ പരാതിയില്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പുറത്ത് ആരോടെങ്കിലും പറഞ്ഞാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. 

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍പോയ പ്രതികളെ പിടിക്കാന്‍ എ.എസ്.പിയുടെ  നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com