വൃത്തിയില്ലാത്ത കസേര, പൊടിപിടിച്ച ജനലുകള്‍; കോടതിയില്‍ 'കലിതുള്ളി' പ്രജ്ഞാ സിങ്

വൃത്തിയില്ലാത്ത കസേര, പൊടിപിടിച്ച ജനലുകള്‍; 'കോടതിയില്‍' കലിതുള്ളി പ്രജ്ഞാ സിങ്
വൃത്തിയില്ലാത്ത കസേര, പൊടിപിടിച്ച ജനലുകള്‍; കോടതിയില്‍ 'കലിതുള്ളി' പ്രജ്ഞാ സിങ്
Updated on
1 min read

മുംബൈ: കോടതിയിലെ 'വൃത്തിഹീനമായ' അന്തരീക്ഷത്തില്‍ കലിപൂണ്ട്, മാലേഗാവ് സ്ഫാടന കേസ് പ്രതിയും ബിജെപി എംപിയുമായ പ്രജ്ഞാ സിങ് താക്കൂര്‍. മാലേഗാവ് സ്‌ഫോടന കേസില്‍ കോടതിയുടെ കര്‍ശന ഇടപെടലിനെത്തുടര്‍ന്ന് നേരിട്ടു ഹാജരായതിനു പിന്നാലെയാണ്, രോഷം പ്രകടിപ്പിച്ച് പ്രജ്ഞാ സിങ് രംഗത്തുവന്നത്.

നേരിട്ടു ഹാജരാവണമെന്നു കോടതി നിര്‍ദേശിച്ചിട്ടും പ്രജ്ഞ കോടതിയില്‍ എത്തിയിരുന്നു. ആരോഗ്യനില മോശമാണെന്നു ചൂണ്ടിക്കാട്ടി കോടതി നടപടികളില്‍നിന്ന ഒഴിയുകയായിരുന്നു. തുടര്‍ന്നു കോടതി സ്വരം കടുപ്പിച്ചതിനെത്തുടര്‍ന്നാണ് ഇന്നലെ പ്രജ്ഞ നേരിട്ടെത്തിയത്.

കോടതിയില്‍ പ്രതികള്‍ക്കായുള്ള ഇരിപ്പിടത്തില്‍ ഇരിക്കാന്‍ പ്രജ്ഞ വിസമ്മതിച്ചു. സാക്ഷിക്കൂട്ടിലേക്കു കയറിനില്‍ക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോഴും നിഷേധാത്മക നിലപാടില്‍ തന്നെയായിരുന്നു പ്രജ്ഞ. സാക്ഷിക്കൂടിനു സമീപം ജനലിനടുത്താണ് പ്രജ്ഞ നിലയുറപ്പിച്ചത്. ഏഴു പേര്‍ മരിച്ച മാലേഗാവ് ബോംസ് സ്‌ഫോടനത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ഒന്നും അറിയില്ലെന്നായിരുന്നു പ്രജ്ഞയുടെ മറുപടി.

കോടതി നടപടികള്‍ തീര്‍ന്നതിനു പിന്നാലെ വൃത്തിഹീനമായ അന്തരീക്ഷത്തെക്കുറിച്ചു ശബ്ദമുയര്‍ത്തി സംസാരിക്കുകയായിരുന്നു പ്രജ്ഞാ സിങ് താക്കൂര്‍. തനിക്ക് ഇരിക്കാനായി നല്‍കിയ കസേര വൃത്തിയില്ലാത്തതാണെന്നും ജനലഴികള്‍ പൊടിപിടിച്ചിരിക്കുകയാണെന്നും പ്രജ്ഞ പറഞ്ഞു.

'പ്രതിയായാല്‍ എന്ത്? എനിക്കു കോടതിയില്‍ ഇരിക്കാനുള്ള അവകാശമില്ലേ? കുറ്റം തെളിയിക്കുന്നതുവരെ എനിക്കു സൗകര്യങ്ങള്‍ ഒരുക്കിത്തരേണ്ടത് അവരുടെ കടമയാണ്. കുറ്റം തെളിഞ്ഞാല്‍ എന്നെ തൂക്കിക്കൊന്നോട്ടെ' - പ്രജ്ഞ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com