വെടിയേറ്റ് മരിച്ച സഹായിയുടെ ശവമഞ്ചം തോളിലേറ്റി സ്മൃതി ഇറാനി ( വീഡിയോ)

വെടിയേറ്റ് മരിച്ച സഹായിയുടെ ശവമഞ്ചം തോളിലേറ്റി അമേഠിയിലെ നിയുക്ത എംപി സ്മൃതി ഇറാനി
വെടിയേറ്റ് മരിച്ച സഹായിയുടെ ശവമഞ്ചം തോളിലേറ്റി സ്മൃതി ഇറാനി ( വീഡിയോ)
Updated on
1 min read

അമേഠി : വെടിയേറ്റ് മരിച്ച സഹായിയുടെ ശവമഞ്ചം തോളിലേറ്റി അമേഠിയിലെ നിയുക്ത എംപി സ്മൃതി ഇറാനി. ബിജെപി പ്രവര്‍ത്തകനും അമേഠിയിലെ ബറൗലിയയിലെ മുന്‍ ഗ്രാമമുഖ്യന്‍ കൂടിയായ സുരേന്ദ്രസിംഗിന്റെ ശവമഞ്ചം തോളിലേറ്റി സ്മൃതി ഇറാനി നടന്നുപോകുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ചരിത്രവിജയം നേടുന്നതില്‍ സ്മൃതി ഇറാനിയെ സഹായിച്ച നേതാവാണ് സുരേന്ദ്രസിംഗ്. തന്റെ അനുയായിയോടുളള ആദരസൂചകമായാണ് സ്മൃതി ഇറാനി ശവമഞ്ചം തോളിലേറ്റിയത്.

ശനിയാഴ്ച രാത്രിയാണ് സുരേന്ദ്രസിംഗ് കൊല്ലപ്പെട്ടത്. അക്രമികള്‍ വീട്ടിലെത്തി സുരേന്ദ്രസിംഗിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അദ്ദേഹത്തെ ഉടന്‍ തന്നെ ലഖ്‌നൗവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയുടെ പ്രചാരണത്തില്‍ സുരേന്ദ്രസിംഗ് സജീവമായി രംഗത്തുണ്ടായിരുന്നു. പ്രചാരണ റാലികളില്‍ ബിജെപി നേതാക്കള്‍ സുരേന്ദ്രസിംഗിനെ പേരെടുത്ത് പറഞ്ഞ് പുകഴ്ത്തിയിരുന്നു. 

പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വെടിയേറ്റതെന്നും, സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഏതാനും പേരെ കസ്റ്റഡിയില്‍ എടുത്തതായും അമേഠി എസ്പി രാജേഷ് കുമാര്‍ പറഞ്ഞു. ഗ്രാമമുഖ്യനായിരുന്ന സുരേന്ദ്രസിംഗിന് മുന്‍ കേന്ദ്രമന്ത്രി മനോഹര്‍ പരീക്കറാണ് ബിജെപി അംഗത്വം നല്‍കി സ്വീകരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com