വോട്ടിങ് മെഷീനെ ബ്ലൂ ട്യൂത്തുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി 

തെരഞ്ഞെടുപ്പിന് ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ മൊബൈല്‍ ബ്ലൂ ട്യൂത്തുമായി ബന്ധിപ്പിച്ചിരിക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്നത്.
വോട്ടിങ് മെഷീനെ ബ്ലൂ ട്യൂത്തുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി 
Updated on
1 min read

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ, തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. തെരഞ്ഞെടുപ്പിന് ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ മൊബൈല്‍ ബ്ലൂ ട്യൂത്തുമായി ബന്ധിപ്പിച്ചിരിക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്നത്.  പോര്‍ബന്ദറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അര്‍ജുന്‍ മോത്ത് വാദിയയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുന്നത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ബ്ലൂ ട്യൂത്തുമായി ബന്ധിപ്പിച്ചിരിക്കുന്നതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പരാതിയായി മോത്ത് വാദിയ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്ന ബിഎസ്പി അടക്കമുളള പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നതിന് ഇടയിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. ഉത്തര്‍പ്രദേശ് തദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച ഇടങ്ങളില്‍ ബിജെപി തോല്‍വി ഏറ്റുവാങ്ങിയതാണ് ഇത്തരം വാദഗതികള്‍ ശക്തമായി ഉന്നയിക്കാന്‍ ബിഎസ്പിയ്ക്ക് പ്രേരണയായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com