വോട്ട് ചെയ്താല്‍ പെട്രോളിനും ഡീസലിനും ഡിസ്‌കൗണ്ട്; ലിറ്ററിന് 50 പൈസ കുറച്ച് നല്‍കുമെന്ന് ഓള്‍ ഇന്ത്യാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍

വോട്ടെടുപ്പ് നടക്കുന്ന ദിവസത്തേക്ക് മാത്രമാവും ഓഫര്‍ ലഭിക്കുക.
വോട്ട് ചെയ്താല്‍ പെട്രോളിനും ഡീസലിനും ഡിസ്‌കൗണ്ട്; ലിറ്ററിന് 50 പൈസ കുറച്ച് നല്‍കുമെന്ന് ഓള്‍ ഇന്ത്യാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍
Updated on
1 min read


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്താല്‍ പെട്രോളും ഡീസലും ലിറ്ററിന് 50 പൈസ കുറച്ച് നല്‍കും. വോട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓള്‍ ഇന്ത്യാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷനാണ് ഈ ഓഫര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. വോട്ട് ചെയ്ത ശേഷം വിരലില്‍ പതിപ്പിക്കുന്ന മഷിയടയാളം പെട്രോള്‍ പമ്പുകളില്‍ കാണിക്കുകയാണ് ഓഫര്‍ ലഭിക്കാന്‍ ചെയ്യേണ്ടത്. 

വോട്ടെടുപ്പ് നടക്കുന്ന ദിവസത്തേക്ക് മാത്രമാവും ഓഫര്‍ ലഭിക്കുക. പൗരാവകാശം വിനിയോഗിക്കുന്നത് അധികാരവും അവകാശവുമാണെന്ന സന്ദേശമാണ് ഇതിലൂടെ പ്രചരിപ്പിക്കുന്നതെന്നും അസോസിയേഷന്‍ അറിയിച്ചു.

 ഏഴ്ഘട്ടമായാണ് ഇത്തവണ ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 11 ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് മെയ് 19 നാണ് ഏഴാം ഘട്ടം പൂര്‍ത്തിയാക്കുക. മെയ് 23 ന് ഫലപ്രഖ്യാപനം ഉണ്ടാവും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com