വോട്ട് ചെയ്താല്‍ സ്ലിപ് കാട്ടുന്ന യന്ത്രങ്ങള്‍ വാങ്ങാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി

വോട്ട് ചെയ്തത് ആര്‍ക്കാണെന്ന് കാണിക്കുന്ന സ്ലിപ് കാട്ടുന്ന വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി ലഭിച്ചു.
വോട്ട് ചെയ്താല്‍ സ്ലിപ് കാട്ടുന്ന യന്ത്രങ്ങള്‍ വാങ്ങാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി
Updated on
1 min read

വോട്ട് ചെയ്തത് ആര്‍ക്കാണെന്ന് കാണിക്കുന്ന സ്ലിപ് കാട്ടുന്ന വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി ലഭിച്ചു. കേന്ദ്ര മന്ത്രി സഭായോഗത്തിലാണ് ഇത് തീരുമാനമായത്. ഇത് വാങ്ങിക്കാനുള്ള പണം കേന്ദ്രസര്‍ക്കാര്‍ അനുവദിക്കും. വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ അഥവാ വിവിപാറ്റ് യന്ത്രം എന്നാണിതിനെ പറയുക.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയാണ് കഴിഞ്ഞ മാര്‍ച്ചില്‍ പുതിയ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം വാങ്ങണമെന്ന് കാട്ടി കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയത്. അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ അഥവാ വിവിപാറ്റ് യന്ത്രം ഉപയോഗിക്കും. അതിനു മുന്‍പായി യന്ത്രങ്ങള്‍ വാങ്ങാനാണ് തീരുമാനം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എട്ടു മണ്ഡലങ്ങളിലാണ് വിവിപാറ്റ് യന്ത്രം പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com