വോട്ട് തേടി നടുറോഡില്‍ കോണ്‍ഗ്രസ് മന്ത്രിയുടെ നാഗനൃത്തം; വീഡിയോ വൈറല്‍

മുന്‍ കേന്ദ്രമന്ത്രിയുടെ തെരഞ്ഞടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രി നടുറോഡില്‍ നാഗനൃത്തം ആടിയത്‌ 
വോട്ട് തേടി നടുറോഡില്‍ കോണ്‍ഗ്രസ് മന്ത്രിയുടെ നാഗനൃത്തം; വീഡിയോ വൈറല്‍
Updated on
1 min read

ബംഗളരൂ: ലോക്‌സഭാ തെരഞ്ഞടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ പ്രചാരണരംഗത്ത് പുതിയ രീതി ആവിഷ്‌കരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ആവനാഴിയിലെ അവസാന അസ്ത്രവും പ്രയോഗിച്ച് വിജയം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളും. കര്‍ണാടകയിലെ ഭവനമന്ത്രി എംടിബി നാഗരാജ് വോട്ടര്‍മാരെ സന്തോഷിപ്പിക്കാനായി നാഗനൃത്തം നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനകം വൈറലാണ്.

തെരഞ്ഞടുപ്പ് പ്രചാരണണത്തിനിടെ കതിനഹള്ളിയില്‍ എത്തിയപ്പോഴാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് നടുവില്‍ നിന്ന് നാഗരാജ് നാഗനൃത്തം ചവിട്ടുന്നത്. മന്ത്രിയുടെ നൃത്തത്തിനൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരും നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മുന്‍ കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലിയെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രചാരണത്തിന്റെ ഭാഗമായി മ്യൂസിക് ബാന്‍ഡ് കലാപരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് അറുപത്തിയേഴുകാരനായ മന്ത്രി പ്രവര്‍ത്തകര്‍ക്കൊപ്പം നടുറോഡില്‍ നൃത്തം വെച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com