ശശികലയുടെ 2000 കോടിയുടെ സ്വത്ത് മരവിപ്പിച്ചു

ബിനാമി നിരോധന നിയമപ്രകാരമാണ് വകുപ്പിന്റെ നടപടി. 
ശശികലയുടെ 2000 കോടിയുടെ സ്വത്ത് മരവിപ്പിച്ചു
Updated on
1 min read

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുട തോഴി വികെ ശശികലയുടെ  2000 കോടി രൂപയുടെ ആസ്തികള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ബിനാമി നിരോധന നിയമപ്രകാരമാണ് വകുപ്പിന്റെ നടപടി. 

രണ്ടിടങ്ങളിലായി സ്ഥിതി ചെയ്യുന്ന, 300 കോടി രൂപ മൂല്യം വരുന്ന ഭൂസ്വത്തുക്കളും മരവിപ്പിച്ച ആസ്തികളില്‍ ഉള്‍പ്പെടുന്നു. സിരുതാവൂര്‍, കോടനാട് എന്നിവിടങ്ങളിലാണ് ഈ വസ്തുവകകള്‍ സ്ഥിതി ചെയ്യുന്നത്. 

ശശികല, ഇവരുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരുടെ പേരിലാണ് ഈ ഭൂസ്വത്തുക്കളുള്ളത്. ആദായ നികുതി വകുപ്പിന്റെ ബിനാമി പ്രൊഹിബിഷന്‍ വിഭാഗം ഈ വസ്തുവകകളുടെ പുറത്ത് നോട്ടീസ് പതിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com