ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എംപി എത്തിയത് ട്രാക്ടറില്‍ ( വീഡിയോ)

ഐഎന്‍എല്‍ഡിയുടെ എംപിയായ ദുഷ്യന്ത് ചൗതാലയാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പച്ച നിറമുള്ള ട്രാക്റ്ററില്‍ എത്തിയത്
ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എംപി എത്തിയത് ട്രാക്ടറില്‍ ( വീഡിയോ)
Updated on
1 min read

ന്യൂഡല്‍ഹി:ഇന്ന് തുടക്കമായ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് എംപിയെത്തിയത് ട്രാക്റ്ററില്‍. ഐഎന്‍എല്‍ഡിയുടെ എംപിയായ ദുഷ്യന്ത് ചൗതാലയാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പച്ച നിറമുള്ള ട്രാക്റ്ററില്‍ എത്തിയത്. ഹിസാര്‍ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ദുഷ്യന്ത് ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയും ഹരിയാനയിലെ മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാലയുടെ ചെറുമകന്‍ കൂടിയാണ്. 

സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ട്രാക്റ്ററില്‍ എത്തിയതിന് പിന്നാലെ പൊലീസ് 2000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. എംപിയ്‌ക്കൊപ്പം ട്രാക്റ്ററില്‍ രണ്ടുപേരും ഉണ്ടായിരുന്നു. എംപി തന്നെ നേരിട്ട് ട്രാക്റ്റര്‍ ഓടിച്ചാണ് പാര്‍ലമെന്റില്‍ എത്തിയത്.

കഴിഞ്ഞ വര്‍ഷം ശീതകാല സമ്മേളനത്തിന് 21 ദിവസങ്ങള്‍ ലഭിച്ചെങ്കില്‍ ഇത്തവണ 14 ദിവസങ്ങള്‍ മാത്രമെ ലഭിക്കുകയുള്ളു. മുടങ്ങികിടക്കുന്ന 25 ബില്ലുകളും പുതിയ 14 ബില്ലുകളും ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. ജിഎസ്ടി ഭേദഗതി ബില്‍, അഴിമതി നിരോധന നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com