ശുചീകരണ തൊഴിലാളിക്ക് കോവിഡ്; രാഷ്ട്രപതി ഭവനിലെ 125 കുടുംബങ്ങള്‍ ക്വാറന്റൈനില്‍

ശുചീകരണ തൊഴിലാളിക്ക് കോവിഡ്; രാഷ്ട്രപതി ഭവനിലെ 125 കുടുംബങ്ങള്‍ ക്വാറന്റൈനില്‍

ശുചീകരണ തൊഴിലാളിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാഷ്ട്രപതി ഭവനില്‍ 125 കുടുംബങ്ങളെ ക്വാറന്റൈനിലാക്കി
Published on

ന്യൂഡല്‍ഹി: ശുചീകരണ തൊഴിലാളിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാഷ്ട്രപതി ഭവനില്‍ 125 കുടുംബങ്ങളെ ക്വാറന്റൈനിലാക്കി. നാല് ദിവസങ്ങള്‍ക്ക് മുന്‍പിലാണ് ഇയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരോടും കുടുംബങ്ങളോടുമാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശുചീകരണ തൊഴിലാളിയുടെ മരുമകളുടെ അമ്മ നേരത്തെ കോവിഡ് 19 ബാധിച്ച് മരിച്ചിരുന്നു. ഇവരില്‍ നിന്നാണ് ഇയാള്‍ക്ക് രോഗം പകര്‍ന്നത്. 

അതേസമയം, ഡല്‍ഹിയില്‍ 2081പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 1336 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  ഈ സമയപരിധിയില്‍ 47 പേര്‍ മരണത്തിന് കീഴടങ്ങിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ആയിരത്തിലേറെ കേസുകള്‍ കൂടി കണ്ടെത്തിയതോടെ, രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 18,000 കടന്നു. 18,601 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

590 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 3252 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4666 ആയി. ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്‌നാട്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം യഥാക്രമം 1939, 1576, 1520, 1485 എന്നിങ്ങനെയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com