സണ്ണി ലിയോണിന്റെ കോണ്ടം പരസ്യത്തിനെതിരെ സംഘപരിവാര്‍ 

ഗുജറാത്തില്‍ സ്ഥാപിച്ച സണ്ണി ലിയോണിന്റെ പരസ്യഹോര്‍ഡിംഗിനെതിരെ സംഘപരിവാര്‍ സംഘടനകള്‍
സണ്ണി ലിയോണിന്റെ കോണ്ടം പരസ്യത്തിനെതിരെ സംഘപരിവാര്‍ 
Updated on: 
1 min read

ന്യൂഡല്‍ഹി: ഗുജറാത്തില്‍ സ്ഥാപിച്ച സണ്ണി ലിയോണിന്റെ പരസ്യഹോര്‍ഡിംഗിനെതിരെ സംഘപരിവാര്‍ സംഘടനകള്‍. സൂറത്ത് നഗരത്തില്‍ സ്ഥാപിച്ച ഗര്‍ഭനിരോധന ഉറകള്‍ വില്‍ക്കുന്ന മാന്‍ഫോഴ്‌സ് കമ്പനിയുടെ പരസ്യബോര്‍ഡുകള്‍ക്കെതിരെയാണ് ഹിന്ദു യുവ വാഹിനിയും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സും രംഗത്തുവന്നത്. 

പോണ്‍ താരമായ സണ്ണി ലിയോണ്‍ ഇന്ത്യയുടെ സാംസ്‌കാരിക മൂല്യങ്ങള്‍ പണത്തിനായി നശിപ്പിക്കുകയാണെന്ന് ഹിന്ദുയുവ വാഹിനി കുറ്റപ്പെടുത്തുന്നു.ഈ നവരാത്രി ആഘോഷിക്കൂ, സ്‌നേഹത്തോടെ എന്നതായിരുന്നു ഹോര്‍ഡിംഗിലെ പരസ്യവാചകം. 

പരസ്യബോര്‍ഡ് മാറ്റണമെന്നും കോണ്ടം കമ്പനിക്കും അതിന്റെ ബ്രാന്‍ഡ് അംബാസിഡറായ സണ്ണി ലിയോണിനുമെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ കേന്ദ്ര ഉപഭോക്തൃവകുപ്പ് മന്ത്രി രാംവില്ല്വാസ് പാസാന് കത്തയിച്ചിട്ടുണ്ട്. 

കച്ചവടും ഉഷാറാക്കാന്‍ മാന്‍ഫോഴ്‌സും സണ്ണി ലിയോണും ചേര്‍ന്നു നടത്തുന്ന തരംതാണ കളിയാണിതെന്നും മന്ത്രിക്കയച്ച കത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ ട്രേഡേഴ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com