സതി അനാചാരമല്ല; രാജാറാം മോഹൻ റോയ് രാജ്യദ്രോഹി; നടിയുടെ പ്രസ്താവനയിൽ വിവാദം 

ഇന്ത്യയില്‍ ഒരു കാലത്ത് നിലനിന്നിരുന്ന സതി പ്രത സമ്പ്രദായത്തെ അനുകൂലിച്ച് നടിയും ടെലിവിഷന്‍ താരവുമായ പായല്‍ റോത്തഗി  നടത്തിയ പ്രസ്താവന വിവാദത്തിൽ
സതി അനാചാരമല്ല; രാജാറാം മോഹൻ റോയ് രാജ്യദ്രോഹി; നടിയുടെ പ്രസ്താവനയിൽ വിവാദം 
Updated on
1 min read

മുംബൈ: ഇന്ത്യയില്‍ ഒരു കാലത്ത് നിലനിന്നിരുന്ന സതി പ്രത സമ്പ്രദായത്തെ അനുകൂലിച്ച് നടിയും ടെലിവിഷന്‍ താരവുമായ പായല്‍ റോത്തഗി നടത്തിയ പ്രസ്താവന വിവാദത്തിൽ. സതി അനാചാരമല്ലെന്നും സതി നിര്‍ത്തലാക്കിയ രാജാറാം മോഹന്‍ റോയ് രാജ്യ ദ്രോഹിയാണെന്നുമുള്ള പായലിന്‍റെ പരാമര്‍ശമാണ് വിവാ​ദമായത്. 'ട്രൂത്ത് ബിഹൈന്‍ഡ് സതി പ്രത ഇന്‍ ഇന്ത്യ' എന്ന പേരില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് പായല്‍ സതി സമ്പ്രദായത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. ജോഹര്‍ എന്ന ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ ഒപ്പമാണ് വിവാദമായ കുറിപ്പ് നടി പങ്കുവെച്ചത്. 

'മുഗള്‍ രാജാവായ ഖില്‍ജിയുടെ ഭരണകാലത്ത് റാണി പദ്മാവതിയുമായി ബന്ധപ്പെട്ടതാണ് ജോഹര്‍. ബ്രിട്ടീഷുകാര്‍ രാജാറാം മോഹന്‍ റോയിയെപ്പോലെയുള്ള രാജ്യ ദ്രോഹികളുടെ സഹായത്തോടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ വേണ്ടിയാണ് സതിയെ നിര്‍ബന്ധിത ദുരാചാരമാക്കി മാറ്റിയത്. ഹിന്ദുക്കളില്‍ വിവാഹിതരായ സ്ത്രീകളെ മുഗള്‍ ഭരണാധികാരികള്‍ വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നത് തടയാന്‍ വേണ്ടിയാണ് സതി എന്ന സമ്പ്രദായം മുമ്പോട്ട് വച്ചത്. അത് സ്ത്രീകള്‍ തെരഞ്ഞെടുത്തത് ആയിരുന്നു. സതി സമൂഹത്തിന്റെ പുരോഗതിയെ പിന്നോട്ട് നയിക്കുന്നില്ല'- പായല്‍ പറയുന്നു. 

നടിയുടെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. സംഭവം വിവാദമായതോടെ നിലപാട് മാറ്റിയിരിക്കുകയാണ് പായല്‍ റോത്തഗി. താന്‍ സതിയെ മഹത്വവത്കരിച്ചിട്ടില്ലെന്നും സതിയുടെ ചരിത്രം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും പായല്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Nearly 1.95 lakh state-backed content blocking orders were issued to Instagram, Facebook, and YouTube via the MHA Sahyog porta
deadbody in suitcase
Old age parents
Man posing as delivery agent rapes techie after entering her Pune home
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com