സദ്യക്കുള്ള ഭക്ഷണം സൂക്ഷിച്ച പാത്രത്തില്‍ ചത്ത പാമ്പ്; 50ഓളം പേർ ആശുപത്രിയിൽ

സമൂഹ സദ്യക്ക് ഭക്ഷണം സൂക്ഷിച്ച പാത്രത്തില്‍ ചത്ത പാമ്പിനെ കണ്ടെത്തി
സദ്യക്കുള്ള ഭക്ഷണം സൂക്ഷിച്ച പാത്രത്തില്‍ ചത്ത പാമ്പ്; 50ഓളം പേർ ആശുപത്രിയിൽ
Updated on
1 min read

ഭുവനേശ്വര്‍: സമൂഹ സദ്യക്ക് ഭക്ഷണം സൂക്ഷിച്ച പാത്രത്തില്‍ ചത്ത പാമ്പിനെ കണ്ടെത്തി. ഒഡിഷയിലെ കേന്ദ്രാപഡ ജില്ലയിലെ ദേയൂലി ഗ്രാമത്തിലാണ് സംഭവം. സദ്യയില്‍ പങ്കെടുത്ത 50ഓളം പേരെ ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടതിന് തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വനിതകളുടെ സ്വാശ്രയ സംഘമായിരുന്നു സമൂഹ സദ്യ സംഘടിപ്പിച്ചത്. ബുധനാഴ്ച രാത്രി നടന്ന സദ്യയില്‍ പങ്കെടുത്തവര്‍ക്കാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഇവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. 

സമൂഹ സദ്യക്ക് ഉപയോഗിച്ച പാത്രങ്ങള്‍ കഴുകുന്നതിനിടെയാണ് ചത്ത പാമ്പിനെ കണ്ടതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രിയിലെത്തിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ നല്‍കിയതെന്നും എല്ലാവരും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com