സഹോദരിയുമായി ബന്ധം, കൂട്ടുകാര്‍ക്കിടയില്‍ വീരസ്യം പറഞ്ഞു; 22കാരന്‍ യുവാവിനെ കഴുത്തറുത്തു കൊന്നു

സഹോദരിയുമായി ബന്ധം സ്ഥാപിച്ചു, കൂട്ടുകാര്‍ക്കിടയില്‍ വീരസ്യം പറഞ്ഞു; 22കാരന്‍ യുവാവിനെ കഴുത്തറുത്തു കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: സഹോദരിയുമായി ബന്ധം സ്ഥാപിച്ച ഇരുപത്തിയാറുകാരനെ യുവാവ് കഴുത്തുമുറിച്ച് കൊലപ്പെടുത്തി. വടക്കന്‍ ഡല്‍ഹിയിലെ ശഹ്ബാദ് ഡയറിയിലാണ് സംഭവം. ധര്‍മേന്ദര്‍ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച വൈകിട്ടാണ് കൊലപാതകം നടന്നത്. കൊല നടത്തിയ ഇരുപത്തിരണ്ടുകാരനായ അര്‍മാന്‍, കൂടെയുണ്ടായിരുന്ന 28കാരന്‍ കരണ്‍ സിങ് എന്നിവരെ പൊലീസ് പിടികൂടി. ബവാനയിലെ പോളിഷ് നിര്‍മാണ ശാലയിലെ ജീവനക്കാരാണ് ഇരുവരും.

അമന്റെ സഹോദരിയുമായി ധര്‍മേന്ദറിനു ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതിയുമായുള്ള ബന്ധത്തെപ്പറ്റി ധര്‍മേന്ദര്‍ കൂട്ടുകാര്‍ക്കിടയില്‍ വീരസ്യം പറയാറുണ്ടായിരുന്നു. ഇതു കേട്ടറിഞ്ഞ അര്‍മാന്‍ ധര്‍മേന്ദറിനെ താക്കീതു ചെയ്തിരുന്നു. എന്നാല്‍ ധര്‍മേന്ദര്‍ ഇതു ഗൗനിക്കാതെ തുടര്‍ന്നപ്പോഴാണ് കൊലപാതകം നടത്തിയതെന്ന് അര്‍മാന്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.

കൊല നടത്താനായി അര്‍മാന്‍ കരണിന്റെ സഹായം തേടി. വാള്‍ ഉപയോഗിച്ചാണ് കൊല നടത്തിയത്. വാള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com