സാങ്കേതിക തടസം: ഓണ്‍ലൈന്‍ വഴിയുളള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് ആറുമണിയിലേക്ക് നീട്ടി

ഇന്ന് വൈകീട്ട് നാലുമണിമുതല്‍ ഐആര്‍സിടിസി വെബ് സൈറ്റ് വഴി ബുക്കിംഗ് ആരംഭിക്കുമെന്നാണ് റെയില്‍വേ അറിയിച്ചിരുന്നത്
സാങ്കേതിക തടസം: ഓണ്‍ലൈന്‍ വഴിയുളള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് ആറുമണിയിലേക്ക് നീട്ടി
Updated on
1 min read

ന്യൂഡല്‍ഹി : നിയന്ത്രിതമായ തോതില്‍ ചൊവ്വാഴ്ച മുതല്‍ തീവണ്ടി സര്‍വീസുകള്‍ പുനരാരംഭിക്കാനിരിക്കേ, ട്രെയിന്‍ യാത്രയ്ക്കുളള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന്റെ സമയം നീട്ടി. ഇന്ന് വൈകീട്ട് നാലുമണിമുതല്‍ ഐആര്‍സിടിസി വെബ് സൈറ്റ് വഴി ബുക്കിംഗ് ആരംഭിക്കുമെന്നാണ് റെയില്‍വേ അറിയിച്ചിരുന്നത്. ഇതാണ് ആറുമണിയിലേക്ക് നീട്ടിയത്. സമയം നീട്ടാനുളള കാരണം വ്യക്തമല്ല. സാങ്കേതിക കാരണങ്ങളാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

 തെരഞ്ഞെടുത്ത തീവണ്ടി സര്‍വീസുകള്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം. ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടം ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ്, ചരക്കുതീവണ്ടികള്‍ക്ക് പുറമെ, യാത്രാ തീവണ്ടി സര്‍വീസുകള്‍ കൂടി ഘട്ടം ഘട്ടമായി തുടങ്ങാന്‍ റെയില്‍വേ തീരുമാനിച്ചത്.

ഡല്‍ഹിയും മുംബൈയും തിരുവനന്തപുരവും ചെന്നൈയും ബെംഗളുരുവും ഉള്‍പ്പടെ 15 നഗരങ്ങളുമായി ബന്ധപ്പെടുത്തുന്ന തീവണ്ടി സര്‍വീസുകളാണ് ചൊവ്വാഴ്ച മുതല്‍ തുടങ്ങുന്നത്. ഈ സര്‍വീസുകളിലേക്ക് ഓണ്‍ലൈന്‍ വഴി മാത്രമാകും ടിക്കറ്റുകള്‍ ലഭിക്കുക. 

സ്‌റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകള്‍ ഒരു കാരണവശാലും തുറക്കില്ല. ടിക്കറ്റെടുക്കാന്‍ ആരും സ്‌റ്റേഷനുകളില്‍ വരരുതെന്നും റെയില്‍വേ അറിയിച്ചു. അതിഥിത്തൊഴിലാളികള്‍ക്കായി ശ്രമിക് തീവണ്ടികള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ആദ്യമായാണ് ഇന്ത്യന്‍ റെയില്‍വേ കൂടുതല്‍ തീവണ്ടികള്‍ ഏര്‍പ്പെടുത്തുന്നത്. ഓണ്‍ലൈന്‍ വഴി എടുത്ത ടിക്കറ്റുകള്‍ ഉള്ളവരെ മാത്രമേ റെയില്‍വേ സ്‌റ്റേഷനുകളിലേക്ക് സാമൂഹിക അകലം പാലിച്ച് കടത്തിവിടൂ. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ എന്നും റെയില്‍വേ അറിയിച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com