സാധാരണ ട്രെയിന്‍ സര്‍വീസ് ഓഗസ്റ്റ് 12ന് ശേഷം; ടിക്കറ്റ് ബുക്ക് ചെയ്തവരുടെ തുക തിരികെനല്‍കും

ജൂലൈ ഒന്ന് മുതല്‍ ഓഗസ്റ്റ് 12വരെ ബുക്ക് ചെയ്ത പാസഞ്ചര്‍, എക്‌സ്പ്രസ്, മെയില്‍ ട്രെയിനുകളുടെ ടിക്കറ്റുകള്‍ റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു
സാധാരണ ട്രെയിന്‍ സര്‍വീസ് ഓഗസ്റ്റ് 12ന് ശേഷം; ടിക്കറ്റ് ബുക്ക് ചെയ്തവരുടെ തുക തിരികെനല്‍കും
Updated on: 
1 min read

ന്യൂഡല്‍ഹി: രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വീസ് ഓഗസ്റ്റ് 12ന് ശേഷം മാത്രമേ ആരംഭിക്കുള്ളു.  ജൂലൈ ഒന്ന് മുതല്‍ ഓഗസ്റ്റ് 12വരെ ബുക്ക് ചെയ്ത പാസഞ്ചര്‍, എക്‌സ്പ്രസ്, മെയില്‍ ട്രെയിനുകളുടെ ടിക്കറ്റുകള്‍ റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക തിരിച്ചുനല്‍കും.

നിലവില്‍ സര്‍വീസ് നടത്തുന്ന ജനശതാബ്ദി,രാജധാനി, പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് തുടരുമെന്നും റെയില്‍വെ അറിയിച്ചു. മാര്‍ച്ച് 25മുതലാണ് രാജ്യത്ത് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER