സിഖ് കൂട്ടക്കൊല: ഒരാള്‍ക്ക് വധശിക്ഷ, കൂട്ടുപ്രതിക്ക് ജീവപര്യന്തം 

1984ല്‍ നടന്ന സിഖ് കൂട്ടക്കൊലയുടെ ഭാഗമായി രണ്ട് സിഖുക്കാരെ വധിച്ച കേസിലാണ് ഒരാള്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്
സിഖ് കൂട്ടക്കൊല: ഒരാള്‍ക്ക് വധശിക്ഷ, കൂട്ടുപ്രതിക്ക് ജീവപര്യന്തം 
Updated on
1 min read

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കൂട്ടക്കൊലയില്‍ ഒരാള്‍ക്ക് വധശിക്ഷ. 1984ല്‍ നടന്ന സിഖ് വിരുദ്ധ കൂട്ടക്കൊലയുടെ ഭാഗമായി രണ്ട് സിഖുക്കാരെ വധിച്ച കേസിലാണ് ഒരാള്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്. കേസില്‍ കൂട്ടുപ്രതിയായ മറ്റൊരാള്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു.

സിഖുക്കാരായ ഹര്‍ദേവ് സിങ്, അവ്താര്‍ സിങ് എന്നിവരുടെ കൊലപാതകത്തില്‍ നരേഷ് സെഹ്‌റാവത്ത്, യഷ്പാല്‍ സിങ് എന്നിവരെ കുറ്റക്കാരായി ഡല്‍ഹി കോടതി കണ്ടെത്തിയിരുന്നു. ഇതില്‍ യഷ്പാല്‍ സിങിനാണ് വധശിക്ഷ. സിഖ് വിരുദ്ധ കൂട്ടക്കൊലയുടെ തുടര്‍ച്ചയായി ദക്ഷിണ ഡല്‍ഹിലെ മഹിപാല്‍പൂരിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

സിഖ് വിരുദ്ധ കൂട്ടക്കൊലയുടെ ഭാഗമായുളള 293 കേസുകളില്‍ 60 എണ്ണം വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്ത എട്ടുകേസില്‍ ആദ്യ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്നാണ് സിഖ് വിരുദ്ധ കലാപം നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

red fort blast 2025
Supreme Court
vijay
Amruta Fadnavis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com