സിനിമ കണ്ട് കരച്ചിലടക്കാന്‍ പാടുപെടുന്ന എല്‍ കെ അഡ്വാനി; വീഡിയോ വൈറല്‍

ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍കെ അഡ്വാനി സിനിമ കണ്ടു കരച്ചിലടക്കാന്‍ പാടുപെടുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്
സിനിമ കണ്ട് കരച്ചിലടക്കാന്‍ പാടുപെടുന്ന എല്‍ കെ അഡ്വാനി; വീഡിയോ വൈറല്‍
Updated on
1 min read

ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍കെ അഡ്വാനി സിനിമ കണ്ടു കരച്ചിലടക്കാന്‍ പാടുപെടുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന 'ശിക്കാര: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് കശ്മീരി പണ്ഡിറ്റ്‌സ്' എന്ന ചിത്രം തീയേറ്ററിലെത്തി കണ്ടപ്പോഴാണ് ബിജെപിയുടെ സമുന്നതനായ നേതാവ് കരച്ചിടക്കാന്‍ പാടുപെട്ടത്.

ചിത്രത്തിന്റെ സംവിധായകന്‍ വിധു വിനോദ് ചോപ്ര തന്നെയാണ് അഡ്വാനിയുടെ വികാര നിര്‍ഭരമായ രംഗങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. തന്റെ അടുത്തെത്തിയ വിനോദ് ചോപ്രയോട് സങ്കടമടക്കി സംസാരിക്കാന്‍ ബുദ്ധിമുട്ടുന്ന അഡ്വാനിയെയാണ് ദൃശ്യത്തില്‍ കാണുന്നത്. അദ്ദേഹത്തിന്റെ കുടുംബവും ചിത്രം കാണാന്‍ എത്തിയിരുന്നു.കശ്മീര്‍ താഴ്‌വരയില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്ന കശ്മീരി പണ്ഡിറ്റുകളുടെ ജീവിത കഥയാണ് ശിക്കാര പറയുന്നുത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com