സിനിമയിലെ പ്രണയരംഗങ്ങളാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്; സിനിമയ്‌ക്കെതിരെ മേനകാ ഗാന്ധി

സിനിമകളില്‍ പ്രേമം തുടങ്ങുന്നത് പൂവാലശല്യത്തിലൂടെയാണ്.
സിനിമയിലെ പ്രണയരംഗങ്ങളാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്; സിനിമയ്‌ക്കെതിരെ മേനകാ ഗാന്ധി
Updated on
1 min read

ഗോവ: സിനിമയിലെ മരംചുറ്റിപ്രേമങ്ങള്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നുവെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി പറഞ്ഞു. ഗോവ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സിനിമകളില്‍ പ്രേമം തുടങ്ങുന്നത് പൂവാലശല്യത്തിലൂടെയാണ്. സ്ത്രീയെ ദേഹോപദ്രവം ഏല്‍പ്പിക്കുന്നതടക്കമുള്ള സീനുകള്‍ക്കുശേഷമാണ് പ്രണയം സിനിമകളില്‍ സാക്ഷാത്കരിക്കപ്പെടുന്നത് എന്നാണ് മേനക ഗാന്ധിയുടെ നിരീക്ഷണം.


ഹിന്ദിയിലേതായാലും പ്രാദേശിക ഭാഷയിലേതായാലും സിനിമകളില്‍ സ്ത്രീകള്‍ക്കെതിരെ കാണിക്കുന്ന ഉപദ്രവങ്ങളാണ് അതാത് സ്ഥലങ്ങളില്‍ നടക്കുന്ന സ്ത്രീപീഢനങ്ങളുടെ എണ്ണവും വര്‍ദ്ധിപ്പിക്കുന്നത്. പുരുഷമേധാവിത്തത്തിന്റെ ശക്തി ക്ഷയിക്കുന്നുണ്ടോ എന്ന ഭയമാണ് സ്ത്രീകളെ ഇത്ര മോശമായി ചിത്രീകരിക്കുന്നതിലുള്ളതെന്നും മേനകാ ഗാന്ധി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

A huge dust storm approaches as it engulfs the skyline at Dungargarh,
Ram Charan hails Tamil Nadu CM, wishes him all the best
Trinamool's Abhishek Banerjee faces eggs, stones, blows from mob in Bengal’s Sonarpur
Rahul Gandhi
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com