സിബിഐ മുന്‍ ഡയറക്ടര്‍ അശ്വനി കുമാര്‍ ആത്മഹത്യ ചെയ്തു

ബുധനാഴ്ച ഷിംലയിലെ വസതിയിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 
സിബിഐ മുന്‍ ഡയറക്ടര്‍ അശ്വനി കുമാര്‍ ആത്മഹത്യ ചെയ്തു
Updated on
1 min read

ഷിംല​: സിബിഐ മുന്‍ ഡയറക്ടറും നാഗാലാന്‍ഡ് മുന്‍ ഗവര്‍ണറുമായിരുന്ന അശ്വനി കുമാര്‍ ഐപിഎസ് ആത്മഹത്യ ചെയ്തു. ബുധനാഴ്ച ഷിംലയിലെ വസതിയിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

2008മുതല്‍ 2010വരെയാണ് അദ്ദേഹം സിബിഐ മേധാവിയായി പ്രവര്‍ത്തിച്ചത്. 2013മുതല്‍ ഒരുവര്‍ഷക്കാലത്തേക്ക് നാഗാലാന്റ് ഗവര്‍ണര്‍ ആയിരുന്നു. 

2006-2008 കാലയളവില്‍ ഹിമാചല്‍പ്രദേശ് പൊലീസ് മേധാവിയായും  പ്രവര്‍ത്തിച്ചുണ്ട്. കുറച്ചുനാളുകളായി അദ്ദേഹം വിഷാദരോഗത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com