

ന്യൂഡല്‍ഹി: ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പൊതുഗതാഗത രംഗത്ത് ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന ഓട്ടോറിക്ഷകളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2019 മുതല്‍ ഓട്ടോറിക്ഷയുടെ രൂപഘടനയില്‍ മാറ്റം വരുത്തണമെന്ന വ്യവസ്ഥ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാനിരിക്കെയാണ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനുളള നടപടി
കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഓട്ടോറിക്ഷകളില്‍ കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങുന്നത്..കഴിഞ്ഞവര്‍ഷം രാജ്യത്താകെ നടന്ന 29,351 ഓട്ടോറിക്ഷാ അപകടങ്ങളില്‍ 6,726 ജീവനുകളാണ് നഷ്ടമായത്. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ് ആവിഷ്‌കരിക്കാനും വാഹന നിര്‍മ്മാതാക്കളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും.
ഡ്രൈവറുടെയും യാത്രക്കാരുടെയും സീറ്റളവ് നിഷ്‌കര്‍ഷിക്കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്. പുതിയ ഓട്ടോറിക്ഷകളുടെ അകത്തളം വിശാലമായിരിക്കണം. െ്രെഡവര്‍ക്കും യാത്രക്കാര്‍ക്കും കാലുകള്‍ വെയ്ക്കാന്‍ ആവശ്യമായ സ്ഥലം നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തണമെണമെന്നുമാണ് നിര്‍ദേശം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates