സുഷമ സ്വരാജിന്റെ അവസാന ഉറപ്പ് നിറവേറ്റി മകള്‍, സുഷമ കരുതിവെച്ച പ്രതിഫലം കൈമാറി

ഒരു രൂപ കോയിനാണ് ഹരീഷ് സാല്‍വെയ്ക്ക് സുഷമ സ്വരാജിന്റെ മകള്‍ നല്‍കിയത്
സുഷമ സ്വരാജിന്റെ അവസാന ഉറപ്പ് നിറവേറ്റി മകള്‍, സുഷമ കരുതിവെച്ച പ്രതിഫലം കൈമാറി
Updated on
1 min read

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി സുഷമ സ്വരാജ് മരിക്കുന്നതിന് തൊട്ടുമുന്‍പ് നല്‍കിയ ഉറപ്പ് നിറവേറ്റി മകള്‍. കല്‍ഭൂഷന്‍ ജാദവുമായി ബന്ധപ്പെട്ട കേസില്‍ രാജ്യാന്തര കോടതിയില്‍ ഹാജരായതിന് അഭിഭാഷകന്‍ ഹരീഷ് സാല്‍വെയ്ക്ക് പ്രതിഫലം നല്‍കുകയായിരുന്നു സുഷമ സ്വരാജിന്റെ മകള്‍ ബന്‍സുരി സ്വരാജ്. 

ഒരു രൂപ കോയിനാണ് ഹരീഷ് സാല്‍വെയ്ക്ക് സുഷമ സ്വരാജിന്റെ മകള്‍ നല്‍കിയത്. സുഷമയുടെ ഭര്‍ത്താവ് സ്വരാജ് കൗശാലാണ് ഹരിഷ് സാല്‍വെയ്ക്ക് പ്രതിഫലം നല്‍കുന്ന മകളുടെ ഫോട്ടോ ട്വീറ്റ് ചെയ്തത്. 

കല്‍ഭൂഷന്‍ ജാദവ് കേസില്‍ സാല്‍വെയ്ക്ക് വേണ്ടി സുഷമ കരുതിവെച്ച കോയിന്‍ നല്‍കിയെന്നാണ് മിസോറാം മുന്‍ ഗവര്‍ണര്‍ കൂടിയായ സ്വരാജ് കൗശല്‍ ട്വിറ്ററില്‍ കുറിച്ചത്. മരിക്കുന്നതിന് ഒരുമണിക്കൂര്‍ മുന്‍പ് സുഷമ സ്വരാജ് സാല്‍വെയെ വിളിക്കുകയും, പ്രതിഫലമായി നിശ്ചയിച്ചിരുന്ന ഒരു രൂപ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

രാത്രി 8.50നാണ് ഞാന്‍ സുഷമ സ്വരാജുമായി അന്ന് സംസാരിച്ചത്. നിങ്ങള്‍ എന്നെ വന്ന് കാണണം എന്നാണ് സുഷമ പറഞ്ഞത്. നിങ്ങള്‍ ജയിച്ച കേസില്‍ നിശ്ചയിച്ചിരുന്നത് പോലെ ഒരു രൂപ പ്രതിഫലം എനിക്ക് നല്‍കണം എന്നും സുഷമ പറഞ്ഞു. അത്രയും വിലമതിക്കുന്ന പ്രതിഫലം വാങ്ങാന്‍ ഞാന്‍ എത്താമെന്നും പറഞ്ഞു. അടുത്ത ദിവസം ആറ് മണിക്ക് എത്താനാണ് എന്നോട് നിര്‍ദേശിച്ചത്, കഴിഞ്ഞ മാസം സാല്‍വെ പറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com