സെവാഗിനും യോഗേശ്വറിനുമെതിരെ ജാവേദ് അക്തര്‍

അക്ഷരജ്ഞാനമില്ലാത്ത ഒരു കളിക്കാരനോ, ഗുസ്തിക്കാരനോ രക്തസാക്ഷിയുടെ മകളെ പരിഹസിക്കുന്നത് മനസിലാക്കാം
സെവാഗിനും യോഗേശ്വറിനുമെതിരെ ജാവേദ് അക്തര്‍
Updated on: 
1 min read

ന്യൂഡെല്‍ഹി: എനിക്ക് എബിവിപിയെ ഭയമില്ലെന്ന് പ്രഖ്യാപിച്ച കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗറിന് പിന്തുണയുമായി കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. വീരേന്ദര്‍ സെവാഗിന്റെയും യോഗേശ്വര്‍ ദത്തിന്റെയും പോസ്റ്റുകള്‍ക്കെതിരെയാണ് അക്തര്‍ രംഗത്തെത്തിയിരിക്കുന്നത്. അക്ഷരജ്ഞാനമില്ലാത്ത ഒരു കളിക്കാരനോ, ഗുസ്തിക്കാരനോ രക്തസാക്ഷിയുടെ മകളെ പരിഹസിക്കുന്നത് മനസിലാക്കാം. എന്നാല്‍ മറ്റ് ചിലര്‍ അങ്ങനെ ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഉയര്‍ന്നു വരുന്ന പുതിയ പോരാട്ടങ്ങളെ പ്രതിരോധിക്കാന്‍ നൂറ് കണക്കിന് ആളുകള്‍ക്കിടയില്‍ നിന്ന് രണ്ട് കായികതാരങ്ങളാണ് എത്തിയതെന്നും അക്തര്‍ അഭിപ്രായപ്പെട്ടു. അക്തറിന്റെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER