സൈനികര്‍ക്കൊപ്പം യോഗ ചെയ്യുന്ന നായ്ക്കള്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍

പരിശീലകര്‍ക്കൊപ്പം നിന്ന് യോഗ അഭ്യസിക്കുന്ന മൂന്ന് നായ്കളെയാണ് വീഡിയോയില്‍ കാണുന്നത്
സൈനികര്‍ക്കൊപ്പം യോഗ ചെയ്യുന്ന നായ്ക്കള്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍
Updated on
1 min read

ലോകം അഞ്ചാമത് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുകയാണ്. യോഗദിനത്തിന്റെ ഭാഗമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലായി യോഗാഭ്യാസ ചടങ്ങുകള്‍ നടന്നു. സോഷ്യല്‍ മീഡിയയിലും യോഗ ദിനം ആഘോഷമാവുകയാണ്. യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും നിരവധി പേരാണ് പോസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നായ്കളുടെ യോഗ ഡേ സെലിബ്രേഷനാണ്. 

പരിശീലകര്‍ക്കൊപ്പം നിന്ന് യോഗ അഭ്യസിക്കുന്ന മൂന്ന് നായ്കളെയാണ് വീഡിയോയില്‍ കാണുന്നത്. ജമ്മുകശ്മീരിലെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലെ ഡോഗ് സ്‌ക്വാഡാണ് യോഗ ദിനം ആചരിച്ചത്. തങ്ങളുടെ ട്രെയ്‌നര്‍മാര്‍ക്കൊപ്പം ചേര്‍ന്ന് നിന്നാണ് നായകള്‍ യോഗമുറകള്‍ ചെയ്യുന്നത്. പരിശീലകര്‍ ചെയ്യുന്നതെല്ലാം ചെയ്യുന്ന നായ്കളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിരവധി പേരാണ് ഡോഗ് സ്‌ക്വാഡിനെ പ്രശംസിച്ച് രംഗ്‌ത്തെത്തുന്നത്. ഇന്ത്യന്‍ സൈനികരുടെ നായ്കള്‍ക്കും പോലും മികച്ച പരിശീലനമാണ് ലഭിക്കുന്നത് എന്നാണ് ഒരാളുടെ കമന്റ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com