സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ പാമ്പിന്‍ കുഞ്ഞ്

സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരമാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്
സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ പാമ്പിന്‍ കുഞ്ഞ്
Updated on
1 min read

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ വിളമ്പിയ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പിന്‍ കുഞ്ഞ്. രജ്കീയ ഗേള്‍സ് സീനിയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം. 

സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരമാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. ഭക്ഷണത്തില്‍ പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയതോടെ കുട്ടികള്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി. എന്നാല്‍ അപ്പോഴേക്കും കുറച്ച് കുട്ടികള്‍ പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയ ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു. 

ചില വിദ്യാര്‍ഥികള്‍ ഛര്‍ദ്ദിക്കുകയും ചെയ്തു. സംഭവം സ്‌കൂള്‍ പ്രിന്‍സിപ്പാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളിലേക്ക് ഉച്ചഭക്ഷണം എത്തിക്കുന്ന ഇസ്‌കോന്‍ ഫുഡ് റിലീസ് ഫൗണ്ടേഷനേയും സ്‌കൂള്‍ അധികൃതര്‍ സംഭവം അറിയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chief Election Commissioner Gyanesh Kumar
 Yogendra Upadhyaya
Woman against extra charges in Bengaluru
Vijay
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com