സ്‌കൂളുകള്‍, കോളജുകള്‍ ജൂലൈ 31 വരെ തുറക്കില്ല; ലോക്ക്ഡൗണ്‍6.0; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

സ്‌കൂളുകള്‍, കോളജുകള്‍ ജൂലൈ 31 വരെ തുറക്കില്ല; ലോക്ക്ഡൗണ്‍6.0; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
സ്‌കൂളുകള്‍, കോളജുകള്‍ ജൂലൈ 31 വരെ തുറക്കില്ല; ലോക്ക്ഡൗണ്‍6.0; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
Updated on: 
1 min read


ന്യൂഡല്‍ഹി: അണ്‍ലോക്ക് രണ്ടാം ഘട്ടം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ 31 വരെ തുറക്കേണ്ട എന്നാണ് തീരുമാനം.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ തുടരും. അവശ്യ സര്‍വീസുകള്‍ മാത്രമെ ഇത്തരം മേഖലകളില്‍ അനുവദിക്കുകയുള്ളു. രാത്രി കര്‍ഫ്യു തുടരും. രാത്രി പത്ത് മണി മുതല്‍ രാവിലെ അഞ്ച് മണി വരെയായിരിക്കും കര്‍ഫ്യു.

രാജ്യാന്തര വിമാന സര്‍വീസുകള്‍ ജൂലൈയില്‍ പുനരാരംഭിക്കില്ല. മെട്രോ സര്‍വീസുകളും ഉണ്ടാകില്ല. സിനിമ തിയേറ്ററുകള്‍, ജിംനേഷ്യം, പാര്‍ക്കുകള്‍ എന്നിവയും തുറക്കില്ല. ബാറുകള്‍ തുറക്കില്ല. ബാറുകളിലിരുന്ന് മദ്യപിക്കാനും അനുവദിക്കില്ല. മതപരമായ ചടങ്ങുകള്‍ക്കുള്ള നിരോധനവും ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER