

ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം ആവശ്യമില്ലെന്ന് സംഘപരിവാര്‍ സംഘടന. ലൈംഗിക വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതില്ലെന്ന് സംഘപരിവാറുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടിനെ സംഘടന എതിര്‍ത്തു.
വിദ്യാഭ്യാസ വിദഗ്ധനായ ദിനനാഥ് ബത്രയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ്. സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുന്നതിന് പകരം വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ആവശ്യത്തിന് അനുസരിച്ച് കൗണ്‍സലിങ് നല്‍കുകയാണ് വേണ്ടതെന്നാണ് ദിനനാഥ് ബത്ര പറയുന്നത്. സെക്കന്‍ഡറി സ്‌കൂള്‍ തലം മുതല്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള വിദ്യാഭ്യാസ നയത്തിന്റെ കരടില്‍ പറയുന്നത്. സ്ത്രീകളെ ബഹുമാനിക്കുക, അവരുടെ സുരക്ഷിതത്വം, കുടുംബാസൂത്രണം, ലൈംഗിക രോഗങ്ങള്‍ പകരുന്നത് തടയല്‍ തുടങ്ങിയ കാര്യങ്ങള്‍ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണമെന്ന് കരടില്‍ പറയുന്നു. ആര്‍കെ കസ്തൂരി രംഗന്‍ അധ്യക്ഷനായ സമിതി പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ ഈ വര്‍ഷം മെയ് മാസത്തിലാണ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്.
സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സെക്‌സ് എന്ന പദം ഉള്‍പ്പെടുത്തുന്നതില്‍ സംഘടയുടെ സെക്രട്ടറിയായ അതുല്‍ കോത്താരി കടുത്ത എതിര്‍പ്പ് അറിയിച്ചു. മാതാപിതാക്കള്‍ക്കും കൗണ്‍സിലിങ് നല്‍കണമെന്നതാണ് പ്രധാനം. വിദ്യാര്‍ത്ഥികള്‍ മനുഷ്യ ശരീരത്തേക്കുറിച്ചും അവയവങ്ങളെക്കുറിച്ചും പഠിക്കേണ്ടതുണ്ട്. നിലവില്‍ അവ ശാസ്ത്രപഠനത്തിന്റെ ഭാഗമായി പഠിപ്പിക്കുന്നുണ്ടെന്നും അതുല്‍ കോത്താരി പറഞ്ഞു. നിര്‍ദ്ദേശം നടപ്പിലാക്കുകയാണെങ്കില്‍ പ്രതികൂല ഫലങ്ങളാകുമുണ്ടാകുക കോത്താരി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates