സ്ത്രീകളെ പരിഗണിക്കാതെയാണ് മുത്തലാഖ് ബില്‍ പാസാക്കിയത്: വൃന്ദാ കാരാട്ട്

സ്ത്രീകളെ പരിഗണിക്കാതെയും മുസ്ലീം സത്രീകളോടോ വനിതാ സംഘടനകളുമായി ചര്‍ച്ച നടത്താതയും കൂടിയാലോചിക്കാതെയുമാണ് മുത്തലാഖ് ബില്‍ പാസാക്കിയതെന്ന്‌വൃന്ദാ കാരാട്ട്
സ്ത്രീകളെ പരിഗണിക്കാതെയാണ് മുത്തലാഖ് ബില്‍ പാസാക്കിയത്: വൃന്ദാ കാരാട്ട്
Updated on
1 min read

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ പാസാക്കിയ കേന്ദ്രസര്‍ക്കാരിനെതിരെ സിപിഎം പിബി ്അംഗം വൃന്ദാ കാരാട്ട്. സ്ത്രീകളെ പരിഗണിക്കാതെയും മുസ്ലീം സത്രീകളോടോ വനിതാ സംഘടനകളുമായി ചര്‍ച്ച നടത്താതയും കൂടിയാലോചിക്കാതെയുമാണ് മുത്തലാഖ് ബില്‍ പാസാക്കിയതെന്ന്‌
വൃന്ദാ കാരാട്ട് പറഞ്ഞു. ഒറ്റയടിക്ക് മൂന്ന് വട്ടം തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റവും ഇത്തരത്തിലുള്ള വിവാഹ മോചനം നടത്തുന്ന പുരുഷന് മൂന്ന് വര്‍ഷം തടവ് നല്‍കുന്ന ബില്ലാണ് ലോക്‌സഭ പാസാക്കിയത്. 

നിയമത്തില്‍ ഒപ്പിടാന്‍ രാഷ്ട്രപതിക്ക് രാഷ്ട്രപതിക്ക് കൈമാറുന്നതിനുമുമ്പായി ബില്‍ രാജ്യസഭയിലേക്ക് അയക്കപ്പെടും.ബില്ല് വളരെ എതിര്‍പ്പ് നിറഞ്ഞതാണെന്നും ചര്‍ച്ചകളോ കൂടിയാലോചനകള്‍ ഇല്ലാതെയുമാണ് ബില്‍  പാസാക്കിയതെന്നും വൃന്ദ പറഞ്ഞു.
മുസ്ലീം വനിതകളുളുമായും വനിതാ സംഘടനകളുമായും ഈ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമായിരുന്നെന്നും വൃന്ദ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com