സ്ഥാനാര്‍ത്ഥി പട്ടികയില്‍ 33 ശതമാനം വനിതകള്‍; സുപ്രധാന തീരുമാനവുമായി ബിജെഡി

സ്ഥാനാര്‍ത്ഥി പട്ടികയില്‍ 33 ശതമാനം വനിതകള്‍; സുപ്രധാന തീരുമാനവുമായി ബിജെഡി

സ്ഥാനാര്‍ത്ഥി പട്ടികയില്‍ 33 ശതമാനം വനിതകള്‍ - സുപ്രധാന തീരുമാനവുമായി ബിജെഡി
Published on

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണവുമായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്.  നിയമസഭ തെരഞ്ഞെടുപ്പിലും ഇതേ അനുപാതത്തില്‍ സ്ത്രീകള്‍ക്ക് സീറ്റ് നല്‍കുമെന്നും പട്‌നായിക് പറഞ്ഞു.  വനിതളുടെ സ്വയം സഹായ സംഘമായ മിഷന്‍ ശക്തി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നവീന്‍.

പട്‌നായിക്കിന്റെ പ്രഖ്യാപനത്തോടെ ഏറ്റവും കുറഞ്ഞത് 7 സീറ്റുകളെങ്കിലും വനിതകള്‍ക്ക് ലഭിക്കും. മൊത്തം 21 ലോക് സഭ സീറ്റുകളാണ് ബിജെഡി ലോക് സഭയിലേക്ക് മത്സരിക്കുന്നത്. നിലവില്‍ രണ്ട് വനിതകള്‍ മാത്രമാണ് ലോക് സഭയില്‍ ഒഡീഷയെ പ്രതിനിധീകരിക്കുന്നത്. 

ഇപ്പോഴത്തെ നിയമസഭയില്‍ 12 എംഎല്‍എമാര്‍ വനിതകളാണ്. 147 അംഗ നിയമസഭയുടെ കാലാവധി അവസാനിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഒഡീഷയിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. ദേശനിര്‍മ്മിതിക്ക് പൂര്‍ണമായും സ്ത്രീ ശാക്തീകരണം നടത്തിയ നാടാണ് ഒഡീഷയെന്ന് ഇന്ത്യയ്!ക്ക് കാണിച്ചുകൊടുക്കണമെന്നാണ് നവീന്‍ പട്‌നായിക്ക് ആവശ്യപ്പെടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com