സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുസ്ലീങ്ങളെ ഉള്‍പ്പെടുത്തണമായിരുന്നെന്ന് ഉമാഭാരതിയും മുഖ്താര്‍ നഖ്‌വിയും

സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുസ്ലീങ്ങള്‍ക്ക് സീറ്റ് നല്‍കാതിരുന്നത് വലിയ തെറ്റായിപ്പോയെന്ന് ഉമാഭാരതി - മുസ്ലീങ്ങളെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തണമായിരുന്നെന്ന് നഖ്‌വി
സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുസ്ലീങ്ങളെ ഉള്‍പ്പെടുത്തണമായിരുന്നെന്ന് ഉമാഭാരതിയും മുഖ്താര്‍ നഖ്‌വിയും
Updated on
1 min read

ലഖ്‌നോ: യുപി തെരഞ്ഞെടുപ്പില്‍ മുസ്ലീങ്ങളെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടത്തണമായിരുന്നെന്ന് കേന്ദ്രമന്ത്രിമാരായ മുഖ്താര്‍ നഖ്‌വിയും, ഉമാഭാരതിയും അഭിപ്രായപ്പെട്ടു. മുസ്ലീങ്ങളുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി സ്ഥാനാര്‍ത്ഥിപട്ടികയില്‍ പ്രാതിനിധ്യം നല്‍കേണ്ടതായിരുന്നെന്നും നഖവിയുടെ നിലപാട്. പട്ടികയില്‍ സ്ഥാനാര്‍ത്ഥികള്‍ ഇടം പിടിക്കാത്തതിന് പിന്നില്‍ പ്രത്യേകകാരണങ്ങള്‍ ഇല്ലെന്നും പട്ടികയില്‍ മുസ്ലീങ്ങള്‍ക്ക് ഇടം ലഭിച്ചില്ലെന്ന് കരുതി ബിജെപി മുസ്ലീം വിരുദ്ധ പാര്‍ട്ടിയല്ലെന്നും കേന്ദ്രമന്ത്രി മുഖ്താര്‍ നഖ്‌വി പറഞ്ഞു. അതേസമയം സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുസ്ലീങ്ങള്‍ക്ക് സീറ്റ് നല്‍കാതിരുന്നത് വലിയ തെറ്റായിപ്പോയെന്നായിരുന്നു ഉമാഭാരതിയുടെ അഭിപ്രായം. പാര്‍ട്ടിക്ക് വന്ന വീഴ്ചയില്‍ മുസ്ലീം വിഭാഗത്തോട് ക്ഷമചോദിക്കുന്നതായും ഉമാഭാരതി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com