സ്വകാര്യസ്ഥലത്ത് കശാപ്പ് നിരോധിച്ചു; ബലി പെരുന്നാള്‍ ചടങ്ങുകളെ ബാധിക്കും

സ്വകാര്യസ്ഥലത്ത് കശാപ്പ് നിരോധിച്ചു; ബലി പെരുന്നാള്‍ ചടങ്ങുകളെ ബാധിക്കും

ബലി പെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യ സ്ഥലങ്ങളിലും വീടുകളിലും കശാപ്പ് നിരോധിച്ച് ഹൈക്കോടതി
Published on

മുംബൈ: ബലി പെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യ സ്ഥലങ്ങളിലും വീടുകളിലും കശാപ്പ് നിരോധിച്ച് ബോംബെ ഹൈക്കോടതി. പെരുന്നാളിന് മുന്നോടിയായി മുംബൈ കോര്‍പ്പറേഷന്‍ നല്‍കിയ ഏഴായിരത്തിലേറെ കശാപ്പുലൈസന്‍സ് ഹൈക്കോടതി റദ്ദാക്കി.

ഹൈക്കോടതി ഉത്തരവോടെ അംഗീകൃത കശാപ്പുശാലകളിലും മാംസവില്‍പ്പന കേന്ദ്രങ്ങളിലും മാത്രമാണ് കശാപ്പ് നടത്താനാവൂ. ഇത് ബലി പെരുന്നാള്‍ ചടങ്ങുകളെ പ്രതിസന്ധിയിലാക്കുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. 

ആത്മസമര്‍പ്പണത്തിന്റെ ആഘോഷമായാണ് മുസ്ലീങ്ങള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ ജാതനായ ഇസ്മായിലിനെ ദൈവ കല്പന മാനിച്ച് ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ബലി പെരുന്നാള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com