സ്വാതന്ത്യദിനത്തിന് എന്ത് പ്രസംഗിക്കും? ആശയങ്ങള്‍ ക്ഷണിച്ച് പ്രധാനമന്ത്രി മോദി 

താത്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് നരേന്ദ്ര മോദി ആപ്പിലൂടെ അറിയിക്കാനാണ് നിര്‍ദേശം
സ്വാതന്ത്യദിനത്തിന് എന്ത് പ്രസംഗിക്കും? ആശയങ്ങള്‍ ക്ഷണിച്ച് പ്രധാനമന്ത്രി മോദി 
Updated on
1 min read

സ്വാതന്ത്യദിനത്തിലെ തന്റെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍
ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ട്വീറ്റ്. പ്രസംഗത്തില്‍ താന്‍ എന്തെല്ലാം വിഷയങ്ങളെക്കുറിച്ച് സംസാരിക്കണമെന്നാണ് കരുതുന്നതെന്ന് പങ്കുവയ്ക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. താത്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് നരേന്ദ്ര മോദി ആപ്പിലൂടെ അറിയിക്കാനാണ് നിര്‍ദേശം. 

പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചത്. വരും ദിവസങ്ങളില്‍ ഫലപ്രദമായ വിഷയങ്ങള്‍ സ്വീകരിക്കാനാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി മോദി ട്വീറ്റില്‍ കുറിച്ചു. തന്റെ അഞ്ചാമത്തെ സ്വാതന്ത്യദിന പ്രസംഗത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് ഈ പുതിയ ആശയം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com