സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്തു മടങ്ങിയ എട്ടാക്ലാസുകാരി പീഢനത്തിനിരയായി

സ്‌കൂളിലെ സ്വാതന്ത്യദിനാഘോഷ പരിപാടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്ന വഴിയില്‍ വച്ച് ഒരാള്‍ കുട്ടിയെ തടഞ്ഞുനിര്‍ത്തുകയും സമീപത്തെ പാര്‍ക്കിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു
സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്തു മടങ്ങിയ എട്ടാക്ലാസുകാരി പീഢനത്തിനിരയായി
Updated on
1 min read

ചണ്ഡീഗഢ് : സ്വാതന്ത്യദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ സ്‌കൂളിലെത്തി മടങ്ങിയ വിദ്യാര്‍ത്ഥിനി ലൈംഗികപീഡനത്തിനിരയായി. ചണ്ഡീഗഢില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ് ക്രൂരമായ മാനഭംഗത്തിനിരയായത്.

സ്‌കൂളിലെ സ്വാതന്ത്യദിനാഘോഷ പരിപാടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്ന വഴിയില്‍ വച്ച് ഒരാള്‍ കുട്ടിയെ തടഞ്ഞുനിര്‍ത്തുകയും സമീപത്തെ പാര്‍ക്കിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് വീട്ടിലെത്തിയ കുട്ടി രക്ഷാകര്‍ത്താക്കളോട് വിവരം പറയുകയായിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വൈദ്യപരിശോധനയ്ക്കായി പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com