

മൂന്നു വയസുള്ള പെണ്‍കുട്ടിയെ അമ്മായി കഴുത്തറുത്ത് കൊലപ്പെടുത്തി. ഹരിയാനയിലെ യമുനാ നഗറിലാണ് സംഭവം. കുട്ടിയെ ബലികൊടുത്തതാണെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് മൂന്നു വയസുള്ള പെണ്‍കുട്ടിയെ അമ്മായിക്കൊപ്പം കഴുത്തറുത്ത് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
സംഭവസ്ഥലത്ത് നിന്ന് പ്രത്യേകതരം വിളക്കുകളും പൂജാ സാമഗ്രികളും പൊലീസ് കണ്ടെടുത്തു. ഇതിനാലാണ് സംഭവം നരബലിയാണെന്നുള്ള സംശയം ബലപ്പെടുന്നത്. മാത്രമല്ല, കുട്ടിയുടെ ശരീരത്തില്‍ ദുഷ്ടശക്തികള്‍ വാഴുന്നുണ്ടെന്നും അതില്‍ നിന്ന് രക്ഷപ്പെടാനായി അവളെ കൊല്ലണമെന്നും ആരോ പറയുന്നതായി താന്‍ സ്വപ്‌നം കാണാറുണ്ടെന്ന് കൃത്യം നടത്തിയ യുവതി ഇടയ്ക്കിടെ പറയാറുണ്ടായിരുന്നതായി പൊലീസ് വെളിപ്പെടുത്തി.
സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ നാട്ടുകാരാണ് പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം തൊട്ടടുത്ത ഗ്രാമത്തിലാണ് ഈ സ്ത്രീ താമസിച്ചിരുന്നത്. രണ്ട് ദിവസം മുന്‍പ് ഇവര്‍ കുടുംബസമേതം പെണ്‍കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates