ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 24 കിലോ സ്വര്‍ണം; വിമാനത്താവളത്തില്‍ നിന്നും രണ്ട് യുവതികള്‍ പിടിയില്‍

ഒരു കിലോ വീതമുള്ള 12 സ്വര്‍ണക്കട്ടികളാണ് ഇരുവരുടെയും ബാഗുകളിലായി ഉണ്ടായത്. എട്ടു കോടി രൂപയെങ്കിലും ഇതിന് വില വരുമെന്നാണ് കസ്റ്റംസ് അധികൃതര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


ചെന്നൈ: ചെന്നൈ വിമാനത്താവളം വഴി സ്വര്‍ണക്കടത്തിന് ശ്രമിച്ച രണ്ട് യുവതികള്‍ അറസ്റ്റില്‍ . ഹോങ്കോങില്‍ നിന്നെത്തിയ ദക്ഷിണ കൊറിയന്‍ യുവതികളാണ് 24 കിലോ സ്വര്‍ണവുമായി പിടിയിലായത്.

'കതായ് പസഫിക്' വിമാനത്തില്‍ എത്തിയ ഇവര്‍ ഹാന്‍ഡ് ബാഗിലാണ് സ്വര്‍ണം ഒളിപ്പിച്ചത്. ഒരു കിലോ വീതമുള്ള 12 സ്വര്‍ണക്കട്ടികളാണ് ഇരുവരുടെയും ബാഗുകളിലായി ഉണ്ടായത്. എട്ടു കോടി രൂപയെങ്കിലും ഇതിന് വില വരുമെന്നാണ് കസ്റ്റംസ് അധികൃതര്‍ പറയുന്നത്. 

പരിശോധനകള്‍ പൂര്‍ത്തിയാക്കി ഇവര്‍ പുറത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് നടത്തത്തില്‍ അസ്വാഭാവികതയുള്ളതായി ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് വിശദമായി പരിശോധിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com