ഹിന്ദി പഠന വിവാദം ; പിന്നോട്ടടിച്ച് കേന്ദ്ര സര്‍ക്കാര്‍, കരട് നയത്തില്‍ ഭേദഗതി 

മൂന്ന് ഭാഷയിലും പ്രാവീണ്യമുണ്ടെന്ന് തെളിയിച്ചാല്‍ ആറാം ക്ലാസില്‍ വച്ചോ ഏഴാം ക്ലാസില്‍ വച്ചോ വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷാ വിഷയങ്ങള്‍ മാറ്റിയെടുക്കാമെന്നാണ് തിരുത്ത്
ഹിന്ദി പഠന വിവാദം ; പിന്നോട്ടടിച്ച് കേന്ദ്ര സര്‍ക്കാര്‍, കരട് നയത്തില്‍ ഭേദഗതി 
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂളുകളില്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തി. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് വ്യാപക പ്രതിഷേധമുണ്ടായതിനെ തുടര്‍ന്നാണ് നടപടി.

മൂന്ന് ഭാഷയിലും പ്രാവീണ്യമുണ്ടെന്ന് തെളിയിച്ചാല്‍ ആറാം ക്ലാസില്‍ വച്ചോ ഏഴാം ക്ലാസില്‍ വച്ചോ വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷാ വിഷയങ്ങള്‍ മാറ്റിയെടുക്കാമെന്നാണ് തിരുത്ത് വരുത്തിയത്. ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ ഇംഗ്ലീഷിനൊപ്പം ഹിന്ദി നിര്‍ബന്ധമാക്കിയായിരുന്നു കരട് നയം ആദ്യം പ്രസിദ്ധീകരിച്ചിരുന്നത്. 

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തെ എന്ത് വില കൊടുത്തും ചെറുക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികളും മറ്റ് സംഘടനകളും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെയാണ് നിലപാടില്‍ സര്‍ക്കാര്‍ അയവ് വരുത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com