

ചെന്നൈ: ഹിന്ദു ആധ്യാത്മിക, സേവന പ്രദർശനത്തിന് പ്രൗഢോജ്വലമായ തുടക്കം. ചെന്നൈ വേലച്ചേരി ഗുരുനാനാക്ക് കോളജ് മൈതാനത്ത് ഇന്ന് വൈകീട്ട് നടന്ന ചടങ്ങിൽ മാതാ അമൃതാനന്ദമയി പ്രദർശനം ഉദ്ഘാടനം ചെയ്തു. തുടർച്ചയായി 11ാം വർഷമാണ് പ്രദർശനം നടക്കുന്നത്.
ഇന്ന് മുതൽ ഏഴ് ദിവസം നടക്കുന്ന പ്രദർശനത്തോടനുബന്ധിച്ച് പരമ്പരാഗത കലാ, സാംസ്‌കാരിക പരിപാടികളും അരങ്ങേറും. പ്രദർശനം ഫെബ്രുവരി മൂന്നിനാണ് അവസാനിക്കുക. തമിഴ്നാട്ടിൽ നടക്കുന്ന ഏക മത പ്രദർശനമാണ് ഹിന്ദു ആധ്യാത്മിക സേവന പ്രദർശനം. 2009 ൽ ചെന്നൈയിൽ ആരംഭിച്ച പ്രദർശനം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്.
സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സ്ത്രീത്വത്തെ ആദരിക്കുക എന്നതാണ് ഹിന്ദു ആധ്യാത്മിക പ്രദർശനത്തിന്റെ ഇത്തവണത്തെ പതിപ്പ് മുന്നോട്ടുവെയ്ക്കുന്ന ആശയം. ഭാരത സംസ്‌കാരത്തില്‍ സ്ത്രീകള്‍ വഹിച്ച ചരിത്രപരമായ പങ്കിനെ കുറിച്ചും സ്ത്രീകള്‍ക്ക് കാലാ കാലങ്ങളില്‍ സമൂഹം കല്‍പ്പിച്ച് നല്‍കിയ സ്ഥാനമാനങ്ങളെ കുറിച്ചും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതാണ് പ്രദർശനത്തിന്റെ ലക്ഷ്യം. ഇതിനായി വിവിധ തലങ്ങളില്‍ പേരെടുത്ത ആധ്യാത്മിക ആചാര്യന്മാര്‍ വരും ദിവസങ്ങളിൽ വ്യത്യസ്ത വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates