ഹുക്ക് ചെയ്യരുത്, പുള്ള് ചെയ്യരുത്; വിവാഹത്തിന് പിന്നാലെ സഹീറിനെ ഉപദേശിച്ച് ഗൗതം ഗംഭീര്‍

ഹുക്ക് ചെയ്യരുത്, പുള്ള് ചെയ്യരുത്; വിവാഹത്തിന് പിന്നാലെ സഹീറിനെ ഉപദേശിച്ച് ഗൗതം ഗംഭീര്‍

ഒന്നുകില്‍ ഡക്കാവുക അല്ലെങ്കില്‍ മാറിനില്‍ക്കുക എന്നതാണ് ജീവീതത്തിന്റെ ക്രിസില്‍ അഭികാമ്യമമെന്നും ഗൗതം
Published on

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം സഹീര്‍ഖാന്‍ വിവാഹിതനായിതിന് പിന്നാലെ കല്യാണഉപദേശവുമായി സുഹൃത്തും സഹതാരവുമായ ഗൗതം ഗംഭീര്‍. ട്വിറ്ററിലൂടെയാണ് ഗൗതമിന്റെ ഉപദേശം.

ബൗണ്‍സര്‍ സഹീര്‍ഖാനോട് അനുഭവത്തിന്റെ വെളിച്ചത്തിലാണ് താന്‍ ഉപദേശിക്കുന്നതെന്നും ജീവിതത്തില്‍
ഹുക്ക് ചെയ്യരുതെന്നും പുള്ള് ചെയ്യരുതെന്നുമാണ് ഗൗതം പറയുന്നത്. ഒന്നുകില്‍ ഡക്കാവുക അല്ലെങ്കില്‍ മാറിനില്‍ക്കുക എന്നതാണ് ജീവീതത്തിന്റെ ക്രിസില്‍ അഭികാമ്യമമെന്നും ഗൗതം ട്വിറ്ററില്‍ കുറിച്ചു. 

ബോളിവുഡ് താരം സാഗരിക ഗാഡ്‌ഗൊയാണ് സഹീറിന്റെ പങ്കാളി. ഈ മാസം 27നാണ് താജ്മഹല്‍ പാലസില്‍ വിവാഹസല്‍ക്കാരം. ഷാരൂഖ് ഖാന്‍ ചിത്രം ചക്‌ദേ ഇന്ത്യ എന്ന ചിത്രത്തിലെ നായികയായിരുന്നു സാഗരിക. യുവരാജ് സിങ്, ആശിഷ് നെഹ്‌റ, അജിത് അഗാര്‍ക്കര്‍ തുടങ്ങിയ കുറച്ച് സുഹൃത്തുക്കള്‍ മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com