

ഹൈദ്രാബാദില്‍ മെട്രോ ലോഞ്ച് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ വ്യാജ ടോക്കണുകള്‍ ഉപയോഗിച്ചുള്ള യാത്രയും ആരംഭിച്ചുകഴിഞ്ഞു. 110വ്യാജ ടോക്കണുകളാണ് അമീര്‍പെട്ട് സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്. 12ലധികം ആളുകളെ ഇതുമായി ബന്ധപ്പെട്ട് പിടികൂടി. ഇവരെ ഉപദേശിച്ചതിന് ശേഷം പോലീസ് വിട്ടയയ്ച്ചു.
കറുപ്പ്, നീല, ഗ്രെ എന്നീ നിറങ്ങളില്‍ കണ്ടെത്തിയ ടോക്കണുകള്‍ ബേക്കറികളിലും ചായകടകളിലും നല്‍കുന്നതിനോട് സാദൃശ്യമുള്ളവയായിരുന്നു. ടോക്കണുകളുടെ ആകൃതിയും ഭാരവും കൃത്രിമമായി ചെയ്യാമെങ്കിലും യഥാര്‍ത്ഥ മെട്രോ ടോക്കണുകളിലുള്ള മാഗ്നെറ്റിക് ചിപ് ഇവിയില്‍ ഉണ്ടാകില്ല. അതുകൊണ്ട് ഇത്തരം ടോക്കണുകള്‍ ഉപയോഗിച്ച് എഎഫ്‌സി (ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍) കടക്കാന്‍ സാധിക്കില്ല.
10മുതല്‍ 60രൂപ വരെ വിലയുള്ള ഇത്തരം വ്യാജ ടോക്കണുകള്‍ മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് തന്നെയാണ് വില്‍ക്കുന്നത്. വ്യാജ ടോക്കണുകള്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് മെട്രോ സ്‌റ്റേഷനുകളില്‍ ആവര്‍ത്തിച്ച് അറിയിച്ചിട്ടും ഇത് തുടരുകയാണ്. ചില ടോക്കണുകളില്‍ ബ്രാന്‍ഡ് വരെ പതിപ്പിച്ചിട്ടുണ്ട്. ഇത് ഇവയുടെ വന്‍ തോതിലുള്ള നിര്‍മാണമാണ് സൂചിപ്പിക്കുന്നത്.
വ്യാജ ടോക്കണ്‍ ഉപയോഗിച്ച് മെട്രോയില്‍ പ്രവേശിക്കാന്‍ സാധിക്കുമെങ്കിലും എച്ച്എംആര്‍ ലോഗൊയും ചിപ്പും ഇല്ലാത്തതിനാല്‍ എക്‌സിറ്റ് ഇവര്‍ പിടിക്കപ്പെടും. ഇപ്പോള്‍ വ്യാജ ടോക്കണ്‍ ഉപയോഗിക്കുന്നവരെ ശിക്ഷിക്കുന്നില്ലെങ്കിലും അടുത്ത മാസം മുതല്‍ ശിക്ഷ നടപ്പാക്കാന്‍ ആരംഭിക്കുമെന്ന് എംആര്‍എച്എല്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ പരീക്ഷണ ഓട്ടത്തിന്റെ സമയത്ത് യഥാര്‍ത്ഥ ടോക്കണുമായി സാദൃശ്യമുള്ള ടോക്കണുകള്‍ അന്ന് ഇറക്കിയിരുന്നെന്നും അതാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണെന്നുമാണ് എച്ച്എംആര്‍എല്‍ അധികൃതര്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates