ഹോട്ടലിലെ ഓട വൃത്തിയാക്കുന്നതിനിടയില്‍ അപകടം ; മാന്‍ഹോളിലിറങ്ങിയ ഏഴുപേര്‍ ശ്വാസംമുട്ടി മരിച്ചു

മാന്‍ഹോളിലേക്ക് കടന്ന ശുചീകരണത്തൊഴിലാളികളില്‍ ഒരാള്‍ക്ക് പുറത്ത് വരാന്‍ സാധിക്കാതെ വന്നതോടെയാണ് മറ്റുള്ളവര്‍ ഓരോരുത്തരായി ഉള്ളിലേക്ക് ഇറങ്ങിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

വഡോദര: ഹോട്ടലിലെ മാലിന്യം നിറഞ്ഞ ഓട വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി ഏഴുപേര്‍ മരിച്ചു. നാല് ശുചീകരണത്തൊഴിലാളികളും മൂന്ന് ഹോട്ടല്‍ ജീവനക്കാരുമാണ് മരിച്ചത്.

മാന്‍ഹോളിലേക്ക് കടന്ന ശുചീകരണത്തൊഴിലാളികളില്‍ ഒരാള്‍ക്ക് പുറത്ത് വരാന്‍ സാധിക്കാതെ വന്നതോടെയാണ് മറ്റുള്ളവര്‍ ഓരോരുത്തരായി ഉള്ളിലേക്ക് ഇറങ്ങിയത്. ശ്വാസംകിട്ടാതെയാണ് ഇവര്‍ മരിച്ചതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

വഡോദരയില്‍ നിന്നും 30 കിലോമീറ്റര്‍ അകരെ ദബ്‌ഹൊയ് തെഹ്‌സിലിലാണ് അപകടം നടന്ന ഹോട്ടലുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

DMK Mouthpiece Murasoli Editorial Tamil Nadu CM Vijay Actress Trisha Krishnan Independence Day Fort St George Front Row Salute
Nearly 1.95 lakh state-backed content blocking orders were issued to Instagram, Facebook, and YouTube via the MHA Sahyog porta
deadbody in suitcase
Old age parents
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com