തിരുവോണം ബംപര്‍: 70 ലക്ഷം പിന്നിട്ട് ടിക്കറ്റ് വില്‍പന, നറുക്കെടുപ്പിന് ഇനി ഒരാഴ്ച

ജില്ലാ, സബ് ജില്ലാ ഭാഗ്യക്കുറി ഓഫീസുകള്‍ ഞായറാഴ്ചയും പ്രവര്‍ത്തിക്കും
thiruvonam bumper ticket
Kerala Lottery Thiruvonam bumper ticket sales have crossed 70 lakhsവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപര്‍ ടിക്കറ്റിന് വന്‍ സ്വീകാര്യത. നറുക്കെടുപ്പിന് ഒരാഴ്ച ബാക്കി നില്‍ക്കെ ടിക്കറ്റ് വില്‍പന 70 ലക്ഷം എണ്ണം കടന്നു. ഇതുവരെ 70,74,550 എണ്ണം ടിക്കറ്റുകളാണ് വിറ്റുപോയത്. ആകെ അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളില്‍ 4,25,450 ടിക്കറ്റുകളാണ് ഇനി വിറ്റുതീരാനുള്ളത്.

thiruvonam bumper ticket
'ശ്രീകൃഷ്ണനെ അപമാനിച്ചു', കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണിനെതിരെ ബിജെപി; 'മാങ്കൂട്ടത്തിലിന്റെ വിടവ് നികത്താന്‍ ശ്രമം'

പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന. 13,66,260 എണ്ണം ടിക്കറ്റുകളാണ് പാലക്കാട് വിറ്റുപോയത്. അവസാന ദിനങ്ങളിലെ തിരക്ക് ഒഴിവാക്കാനും വില്‍പനയുടെ സുഗമമായ നടത്തിപ്പിനുമായും അവധി ദിവസമായ ഞായറാഴ്ചയും ജില്ലാ, സബ് ജില്ലാ ഭാഗ്യക്കുറി ഓഫീസുകള്‍ പ്രവര്‍ത്തിക്കുമെന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറേറ്റ് അറിയിച്ചു.

thiruvonam bumper ticket
'പിണറായി മനസ്സില്‍ അയ്യപ്പ ഭക്തന്‍; ശബരിമലയില്‍ വരുന്നവരില്‍ 90 ശതമാനവും മാര്‍ക്‌സിസ്റ്റുകാര്‍'

ഈ മാസം 27-ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഓണം ബംപറിന്റെ നറുക്കെടുപ്പ്. 500 രൂപ ടിക്കറ്റ് വിലയുള്ള ഈ വര്‍ഷത്തെ തിരുവോണം ബംപറില്‍ 5 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു എന്നതാണ് തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5,000 മുതല്‍ 500 രൂപ വരെ സമ്മാനമായി നല്‍കുന്നു.

Summary

Kerala Lottery Thiruvonam bumper 2025 ticket sales have crossed 70 lakhs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com