

തിരുവനന്തപുരം: വില്പനയില്‍ റെക്കോര്‍ഡിട്ട് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മര്‍ ബംപര്‍ ഭാഗ്യക്കുറി. നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ 38 ലക്ഷത്തിലേറെ (38,69,930) ടിക്കറ്റുകളാണ് ഇതിനകം വിറ്റുപോയത്. 42 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. കഴിഞ്ഞ വര്‍ഷം 36 ലക്ഷം ആയിരുന്നു സമ്മര്‍ ബംപര്‍ ടിക്കറ്റുകളുടെ ആകെ വില്പന. 28 ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് നടക്കും. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വില്പന. 11,15,380 എണ്ണം. തിരുവനന്തപുരത്ത് 4,11,000 എണ്ണം ടിക്കറ്റുകളും തൃശൂരില്‍ 4,09,090 എണ്ണം ടിക്കറ്റുകളും വിറ്റുകഴിഞ്ഞു.
ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 10 കോടി രൂപയാണ് ലഭിക്കുക. ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും. രണ്ടാം സമ്മാനം ഒരു കോടി രൂപ ഒരാള്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ട് എണ്ണംവച്ച് 12 പേര്‍ക്കും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വിതം സമ്മാനാര്‍ഹമായ അവസാന അഞ്ചക്കം വരുന്ന ടിക്കറ്റുകള്‍ക്കും ലഭിക്കും.
കൂടാതെ 5000, 2000, 1000, 500, 250 വീതം രൂപ സമ്മാനങ്ങളും ഉള്‍പ്പെടെ സമ്മാനങ്ങള്‍ സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയിലൂടെ ഭാഗ്യശാലികള്‍ക്ക് ലഭിക്കുന്നു. ആഞ 108 നമ്പര്‍ സമ്മര്‍ ബംപര്‍ ഭാഗ്യക്കുറി SA, SB, SC, SD, SE, SG, എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് ടിക്കറ്റുകള്‍ ലഭ്യമാകുന്നത്. 250 രൂപയാണ് ഓരോ ടിക്കറ്റിന്റെയും വില.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates