അമ്പലപ്പുഴയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ജെന്‍സണ്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പ്രജോഷ് കുമാര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്
അമ്പലപ്പുഴയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
Updated on: 
1 min read


ആലപ്പുഴ: അമ്പലപ്പുഴയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ജെന്‍സണ്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പ്രജോഷ് കുമാര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. അമ്പലപ്പുഴ കരുമാടി സ്വദേശികളാണ് ഇരുവരും. ആക്രമണത്തിന് പിന്നാല്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു

പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. അക്രമികള്‍ ഇവരെ ബൈക്കില്‍ പിന്തുടര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.  സംഭവത്തിന് പിന്നില്‍ ബി ജെ പിയാണെന്ന് സിപിഎം ആരോപിച്ചു. കൊട്ടിക്കലാശത്തിനിടെ അമ്പലപ്പുഴയില്‍ സിപിഎം - ബിജെപി സംഘര്‍ഷമുണ്ടായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com