അമ്പിളിയുടെ പോസ്റ്ററെത്തി: പിന്നാലെ തരംഗമായി മോദി

പോസ്റ്റര്‍ ഇറങ്ങി മൂന്ന് മണിക്കൂറിനകമാണ് പുതിയ പോസ്റ്റര്‍ പുറത്ത് വന്നത്.
അമ്പിളിയുടെ പോസ്റ്ററെത്തി: പിന്നാലെ തരംഗമായി മോദി
Updated on: 
1 min read

ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം അമ്പിളിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമാവുകയാണ്. പുറത്തിറങ്ങി മിനിറ്റുകല്‍ക്കകം തന്നെ ആരാധകര്‍ ഏറ്റെടുത്തു. എന്നാല്‍ ഒറിജിനല്‍ പോസ്റ്ററിനേക്കാള്‍ വേഗത്തില്‍ മറ്റൊന്ന് കൂടി ഇന്റര്‍നെറ്റില്‍ പറന്ന് നടക്കുന്നുണ്ട്. പോസ്റ്റര്‍ ഇറങ്ങി മൂന്ന് മണിക്കൂറിനകമാണ് പുതിയ പോസ്റ്റര്‍ പുറത്ത് വന്നത്.

സൗബിന് പകരം പ്രധാനമന്ത്രി മോദിയുടെ ചിത്രം വെച്ചാണ് പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. അമ്പിളി എന്ന സിനിമാപ്പേര് എടുത്ത് മാറ്റി ഇന്ത്യയ്ക്ക് പറ്റിയ അമളി എന്നാക്കിക്കൊണ്ടാണ് പുതിയ പോസ്റ്റര്‍. ഫേസ്ബുക്കിലെ ഐസിയു എന്ന ട്രോള്‍ ഗ്രൂപ്പാണ് മോദിയെ ഏറെ രസകരമായി ട്രോളിയിരിക്കുന്നത്. ഏതായാലും അമ്പിളിയല്ല, അമളിയാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ തരംഗമാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

cmrl bribe case
Mathew Kuzhalnadan
Pinarayi Vijayan
Suhail Sajeev
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com