അശ്ലീല യൂട്യൂബര്‍ വിജയ് പി നായര്‍ അറസ്റ്റില്‍

തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്
അശ്ലീല യൂട്യൂബര്‍ വിജയ് പി നായര്‍ അറസ്റ്റില്‍
Updated on: 
1 min read

തിരുവനന്തപുരം: അശ്ലീല യൂട്യൂബര്‍ വിജയ് പി.നായരെ പൊലീസ് അറസ്റ്റ്് ചെയ്തു. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. സ്ത്രീകള്‍ക്കെതിരെ അശ്ലീലവും അപകീര്‍ത്തികരവുമായ യുട്യൂബ് വിഡിയോകള്‍ പോസ്റ്റ് ചെയ്ത സംഭവത്തിലാണ് വെള്ളായണി സ്വദേശി വിജയ് പി. നായര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയത്. 

സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് ശനിയാഴ്ച, വിജയ് പി. നായരെ, ഇയാള്‍ താമസിക്കുന്ന സ്റ്റാച്യൂ ഗാന്ധാരിയമ്മന്‍ േകാവില്‍ റോഡിനു സമീപത്തെ ലോഡ്ജ് മുറിയിലെത്തി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ കൈകാര്യം ചെയ്തിരുന്നു. സമൂഹമാധ്യമത്തിലൂടെ തത്സമയം വിഡിയോ കാണിച്ചുകൊണ്ടായിരുന്നു കൈകാര്യം ചെയ്യല്‍. വിജയിനെക്കൊണ്ടു പരസ്യമായി മാപ്പു പറയിച്ച ശേഷമാണ് സംഘം മടങ്ങിയത്. 

വിജയ്‌ക്കെതിരെ സിറ്റി പൊലീസ് കമ്മിഷണര്‍ക്കടക്കം പല തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് നേരിട്ട് ഇറങ്ങിയതെന്നും മൂവരും വ്യക്തമാക്കി. തുടര്‍ന്ന് വിജയ്‌ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരവും ഇയാളെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരവും പൊലീസ് കേസെടുത്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com