ഇന്ന് നിശബ്ദപ്രചരണം: ഏഴ് ബൂത്തുകളില്‍ നാളെ റീപോളിങ് 

ഇന്നലെ കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടായ പിലാത്തറയില്‍ വന്‍ പൊലീസ് സാന്നിധ്യമുണ്ട്.
ഇന്ന് നിശബ്ദപ്രചരണം: ഏഴ് ബൂത്തുകളില്‍ നാളെ റീപോളിങ് 
Updated on: 
1 min read

കണ്ണൂര്‍: കള്ളവോട്ട് നടന്ന ഏഴ് ബൂത്തുകളില്‍ നാളെ റീപോളിങ്. കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലാണ് റീപോളിങ് നടത്തുന്നത്. കള്ളവോട്ട് തെളിഞ്ഞ കണ്ണൂരിലെ നാലും കാസര്‍കോട്ടെ മൂന്നും ബൂത്തുകളിലാണ് വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്. പ്രത്യേക നിരീക്ഷകരുടെ സാന്നിധ്യത്തില്‍ കനത്ത സുരക്ഷയിലായിരിക്കും റീ പോളിംഗ്. 

ഇന്നലെ കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടായ പിലാത്തറയില്‍ വന്‍ പൊലീസ് സാന്നിധ്യമുണ്ട്. കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചീമേനിയിലെത്തി വോട്ടര്‍മാരെ കാണും. മുംബൈയിലായിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍ ഇന്ന് എല്ലാ ബൂത്തുകളിലും എത്തും. ചികിത്സയിലുള്ള കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ പ്രചാരണത്തിന് ഇറങ്ങില്ല. എന്‍ഡിഎ സ്ഥാനാര്‍ത്ഥിമാരും വീടുകള്‍ കയറി പ്രചാരണം നടത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chief Minister VD Satheesan
Nedumbassery accident updation
Murali Sreeshankar
 Nedumbassery accident updation
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com