ഏഴ് മാസം പ്രായമായ കു‍ഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തി

താമരശേരി കാരാടിയിൽ ഏഴ് മാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഏഴ് മാസം പ്രായമായ കു‍ഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തി
Updated on: 
1 min read

കോഴിക്കോട്: താമരശേരി കാരാടിയിൽ ഏഴ് മാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാരാടി പറച്ചിക്കോത്ത് മുഹമ്മദ് അലിയുടെ മകളുടെ മൃതദേഹമാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടെത്തിയത്. 

മുഹമ്മദ് അലിയുടെ ഭാര്യ ഷമീന കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കി കിടത്തിയ ശേഷം വസ്ത്രം അലക്കാനായി പോയിരുന്നു. അല്‍പ്പസമയം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ തൊട്ടിലില്‍ കാണാത്തതിനെ തുടര്‍ന്ന് ഇവര്‍ ബഹളം വച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുഞ്ഞിനെ കിണറ്റില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.  

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍‍ച്ചറിയിലേക്ക് മാറ്റി. താമരശേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താമരശേരി ഡിവൈഎസ്പി പി ബിജുരാജിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.

മുഹമ്മദലിയുടെ സഹോദര ഭാര്യയും രണ്ടര വയസുകാരനായ മകനും സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു. എന്നാല്‍ കുഞ്ഞിനെ കാണാതായത് അറിയുന്നത് ഷമീന ബഹളം വച്ചപ്പോള്‍ മാത്രമാണെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കി. മുറിയുടെ വാതില്‍ അടച്ചാണ് താന്‍ അലക്കാന്‍ പോയതെന്ന് ഷമീനയും പറയുന്നു. കുഞ്ഞിന്റെ മരണം ദുരൂഹമായതിനാല്‍ പൊലീസ് വിശദമായി അന്വേഷിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com