

കൊച്ചി; ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷാഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് മൂന്നിനാണ് ഫലപ്രഖ്യാപനം. ഐസിഎസ്ഇയിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടേയും ഐഎസ്‍സിയിലെ 12ാം ക്ലാസ് വിദ്യാർത്ഥികളുടേയും പരീക്ഷാഫലമാണ് വരുന്നത്. www.cisce.org വെബ്സൈറ്റിൽ യുണിക് ഐഡി, ഇൻഡക്സ് നമ്പർ എന്നിവ നൽകി ഫലമറിയാം. സ്കൂളുകൾക്ക് CAREERS പോർട്ടലിൽ ലോഗിൻ ചെയ്തും വിദ്യാർഥികൾക്ക് എസ്എംഎസ് വഴിയും ഫലം അറിയാം.
12–ാം ക്ലാസ് വിദ്യാർഥികൾ, ISC സ്പേസ് ഏഴക്ക ഐഡി നമ്പർ, 10–ാം ക്ലാസ് വിദ്യാർഥികൾ ICSE സ്പേസ് ഏഴക്ക ഐഡി നമ്പർ എന്നിങ്ങനെ ടൈപ്പ് ചെയ്ത് 09248082883 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയയ്ക്കേണ്ടത്. പുനഃപരിശോധനയ്ക്ക് 16ന് അകം അപേക്ഷ നൽകണം.
സിബിഎസ്ഇ ഫലം 11, 13 തീയതികളിലായി പ്രഖ്യാപിക്കുമെന്ന സമൂഹമാധ്യമ പ്രചാരണം വ്യാജമാണെന്ന് അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates