ഒറ്റപ്പാലത്ത് രണ്ടു പോലീസുകാര്‍ക്ക് കുത്തേറ്റു

ഒറ്റപ്പാലം അനങ്ങനടിയില്‍ പള്ളി നേര്‍ച്ച ആഘോഷത്തിനിടെ രണ്ട് പോലീസുകാര്‍ക്ക് കത്തികുത്തേറ്റു.
ഒറ്റപ്പാലത്ത് രണ്ടു പോലീസുകാര്‍ക്ക് കുത്തേറ്റു
Updated on: 
1 min read

പാലക്കാട്: ഒറ്റപ്പാലം അനങ്ങനടിയില്‍ പള്ളി നേര്‍ച്ച ആഘോഷത്തിനിടെ രണ്ട് പോലീസുകാര്‍ക്ക് കത്തികുത്തേറ്റു. ഒറ്റപ്പാലം സ്റ്റേഷന്‍ ട്രാഫിക് എസ്‌ഐ പി രാജശേഖരന്‍, സിപിഒ പ്രദീപ് എന്നിവര്‍ക്കാണ് കുത്തേറ്റത്. പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. അനങ്ങനടി സ്വദേശി ഫൈസലും ഒരു സംഘം ആളുകളും തമ്മില്‍ സംഘര്‍ഷം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു പോലീസ്. ഫൈസലിനെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു വരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com